Film News

'ഒരു സീറ്റ് ഹനുമാന് '; ആദിപുരുഷ് സ്ക്രീൻ ചെയ്യുന്ന തിയറ്ററിൽ സീറ്റ് ഒഴിച്ചിടുമെന്ന് അണിയറപ്രവർത്തകർ

പ്രഭാസിനെ നായകനാക്കി രാമായണത്തിന്റെ പശ്ചാത്തലത്തില്‍ ഓം റൗത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആദിപുരുഷ് സ്ക്രീൻ ചെയ്യുന്ന തിയറ്ററുകളിൽ ഒരു സീറ്റ് ഹനുമാന് വേണ്ടി ഒഴിച്ചിടുമെന്ന് അണിയറപ്രവർത്തകർ. രാമായണം ചൊല്ലുന്നിടത്തെല്ലാം രാമന്റെ ഭക്തനായ ഹനുമാനുണ്ടാകും എന്ന വിശ്വാസപ്രകാരമാണ് ഇത്തരമൊരു തീരുമാനം കെെക്കൊള്ളുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. കൃതി സനോണ്‍, സെയ്ഫ് അലി ഖാന്‍, സണ്ണി സിംഗ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ജൂണ്‍ 16ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളില്‍ റിലീസ് ചെയ്യും.

കഴിഞ്ഞ ഒക്ടോബര്‍ 2 നാണ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തത്. ടീസറില്‍ വിഎഫ്എക്സിന്റെ കുറഞ്ഞ നിലവാരത്തിന് സോഷ്യല്‍ മീഡിയയിലൂടെ കടുത്ത ട്രോളുകള്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ അതെല്ലാം പരിഹരിച്ചാണ് ഇപ്പോള്‍ പുതിയ ട്രെയ്ലര്‍ പുറത്തിറക്കിയിരിക്കുന്നത്. സീതാപഹരണവും രാമന്റെ ലങ്കയിലേക്കുള്ള യാത്രയും യുദ്ധവുമൊക്കെ ആണ് ട്രെയ്‌ലറിലെ കാഴ്ചകള്‍.

ടി-സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സാഹോയ്ക്കും രാധേ ശ്യാമിനും ശേഷം നിര്‍മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്. ഛായാഗ്രഹണം -ഭുവന്‍ ഗൗഡ, എഡിറ്റിങ് -അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം. ഹത്രെ. സംഗീതം -അജയ്-അതുല്‍, രവി ബസ്റൂര്‍ പശ്ചാത്തല സംഗീതം -സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

SCROLL FOR NEXT