Film News

'ആദിപുരുഷ്'; പ്രഭാസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കോപ്പിയടിച്ചതെന്ന്‌ ആരോപണം

ഓം റൗത്ത് സംവിധാനം ചെയ്ത ആദിപുരുഷില്‍ നടന്‍ പ്രഭാസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കോപ്പിയടിച്ചതാണെന്ന് ആരോപണം. വാനര സേന എന്ന ആനിമേഷന്‍ സ്റ്റുഡിയോയാണ് തങ്ങളുടെ ശിവ പോസ്റ്റര്‍ ആദിപുരുഷിന്റെ നിര്‍മ്മാതാക്കള്‍ കോപിയടിച്ചുവെന്ന് ആരോപിച്ചത്. വാനര്‍ സേന സമൂഹമാധ്യമങ്ങളില്‍ രണ്ട് പോസ്റ്ററുകളും പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പോസ്റ്ററിന് ക്രെഡിറ്റെങ്കിലും വെക്കാമായിരുന്നുവെന്നും വാനര സേന പറഞ്ഞു.

'ഞങ്ങളുടെ ശിവ പോസ്റ്ററില്‍ നിന്ന് പ്രജോതനം ഉള്‍ക്കൊണ്ടാണ് ആദിപുരുഷിന്റെ നിര്‍മ്മാതാക്കള്‍ പ്രഭാസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ചെയ്തതെന്ന് തോന്നുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ടീ സീരീസ് യഥാര്‍ത്ഥ കലാകാരന്റെ പേര് പറയാത്തത് നാണക്കേടാണ്' എന്നാണ് വാനര സേന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

സമൂഹമാധ്യമത്തില്‍ നിരവധി പേര്‍ യഥാര്‍ത്ഥ ചിത്രം പങ്കുവെച്ചുകൊണ്ട് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കോപിയടിച്ചതാണെന്ന് ആരോപിക്കുന്നുണ്ട്. യഥാര്‍ത്ഥ ചിത്രം വരച്ച വിവേക് റാമും ചിത്രം പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. അതിന് പിന്നാലെ ആദിപുരുഷില്‍ രാമായണത്തിലെ പോലെയല്ല രാനെയും ഹനുമാനെയും ചിത്രീകരിച്ചിരിക്കുന്നത് എന്ന ആരോപണവും ഉയര്‍ന്നിരുന്നു.

പ്രഭാസിന് പുറമെ ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്‍, കൃതി സനോണ്‍ എന്നിവരും ചിത്രത്തിലുണ്ട്. അയോധ്യയില്‍ വെച്ച് നടന്ന പരിപാടിയിലായിരുന്നു ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയത്. ചിത്രം 2023 ജനുവരി 12നാണ് റിലീസ് ചെയ്യുന്നത്. ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, കന്നട എന്നീ ഭാഷകളിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.

ഒത്തുതീര്‍പ്പിനെ കീഴടങ്ങലായി തെറ്റിദ്ധരിക്കേണ്ടതില്ല; ആര്‍എസ്എസ് വിദ്യാഭ്യാസ നയത്തിനെതിരായ പോരാട്ടം തുടരും

നൂറോളം സ്‌ക്രീനുകളിൽ രണ്ടാം വാരത്തിലേക്ക്; 'പാതിരാത്രി' ജൈത്രയാത്ര തുടരുന്നു

ഇനി ഭയത്തിന്റെയും ചിരിയുടെയു നാളുകൾ; ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' തിയറ്ററുകളിൽ

കാലത്തിന്റെ പ്രതിബിംബമായി ‘തീയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’; പ്രേക്ഷക-നിരൂപക പ്രശംസ നേടി സജിൻ ബാബു ചിത്രം

തിരുനെല്ലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കുട്ടികള്‍ അനുഭവിച്ചത് കൊടിയ ദുരിതം, താല്‍ക്കാലിക നടപടികള്‍ പരിഹാരമാകുമോ?

SCROLL FOR NEXT