Film News

പ്രഭാസ്-സെയ്ഫ് ചിത്രം 'ആദിപുരുഷ്' സെറ്റിൽ തീപിടിത്തം

പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന 'ആദിപുരുഷ്' സിനിമയുടെ ലൊക്കേഷനിൽ തീപിടിത്തം. വൈകുന്നേരം നാല് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. സെറ്റിലെ ഷോർട് സർക്യൂട്ട് ആണ് തീപിടിത്തത്തിന്റെ കാരണം. അപകടം ഉണ്ടായ സമയത്ത് ഗുർഗോണിലെ സിനിമ ലൊക്കേഷനിൽ അറുപതോളം പേർ ഉണ്ടായിരുന്നു. എന്നാൽ പ്രഭാസും സെയ്ഫ് അലിഖാനും ഷൂട്ടിന്റെ ഭാഗമായിരുന്നില്ല. തീ നിയന്ത്രണവിധേയമാക്കാനായി ഫയർ എൻജിൻ, ജംബോ ടാങ്കർ, വാട്ടർ ടാങ്കർ, ജെസിബി എന്നിവ മുംബൈ അഗ്നിശമന സേന അയച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട് ചെയ്തു. ആളപായമൊന്നും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ അഗ്നിശമന സേനയുടെ പ്രവർത്തനം പുരോഗമിക്കുകയാണ്.

2022 ആഗസ്റ്റ് പതിനൊന്നിനാണ് 'ആദിപുരുഷ്' റിലീസ് ചെയ്യുക. 3ഡി ആക്ഷന്‍ ഡ്രാമയായ ചിത്രം നന്മയും തിന്മയും തമ്മിലുള്ള യുദ്ധത്തെയാണ് ചിത്രീകരിക്കുന്നത്. ഹിന്ദി-തെലുങ്കു ഭാഷകളിലാണ് ആദിപുരുഷ് ചിത്രീകരിക്കുന്നത്. കൂടാതെ തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലേക്ക് ചിത്രം ഡബ്ബ് ചെയ്യുന്നുണ്ട്.

ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രഭാസാണ് ചിത്രത്തില്‍ രാമനെ അവതിരിപ്പിക്കുന്നത്. സെയ്ഫ് അലി ഖാനാണ് ചിത്രത്തിലെ വില്ലന്‍. രാവണനെയാണ് സെയ്ഫ് അവതരിപ്പിക്കുന്നത്. ലങ്കേഷ് എന്നാണ് ചിത്രത്തില്‍ സെയ്ഫ് അലി ഖാന്റെ കഥാപാത്രത്തിന്റെ പേര്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT