Film News

നടന്‍മാര്‍ സ്വന്തം പ്രായം മനസിലാക്കി അഭിനയിക്കണം: സഞ്ജയ് ദത്ത്

നടന്‍മാര്‍ അവരുടെ പ്രായം തിരിച്ചറിഞ്ഞ് അതിന് അനുസരിച്ച് അഭിനയിക്കണമെന്ന് ബോളിവുഡ് താരം സഞ്ജയ് ദത്ത്. കെജിഎഫ് 2ന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. പ്രായം കുറഞ്ഞ നായികമാര്‍ക്കൊപ്പം ഇനിയും പ്രണയരംഗങ്ങളില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സഞ്ജയ് ദത്ത്.

'നടന്‍മാര്‍ അവരുടെ പ്രായം സ്വയം അംഗീകരിക്കണം. തിരക്കഥ ആവശ്യപ്പെടുന്നില്ലെങ്കില്‍ ചെറുപ്പക്കാരനായി അഭിനയിക്കുന്നത് എന്തിനാണ് ചെറുപ്പക്കാരുടെ കഥയാണെങ്കില്‍ അത് യുവ നടന്‍മാർ ചെയ്യട്ടെ. ഈ പ്രായത്തില്‍ എനിക്ക് ആലിയയുമായുള്ള പ്രണയരംഗത്തില്‍ അഭിനയിക്കാന്‍ സാധിക്കുമോ' എന്നാണ് സഞ്ജയ് ദത്ത് നല്‍കിയ മറുപടി.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന കെജിഎഫ് 2ല്‍ വില്ലന്‍ കഥാപാത്രമായ അധീരയായാണ് സഞ്ജയ് ദത്ത് വേഷമിട്ടിരിക്കുന്നത്. യഷ് കേന്ദ്ര കഥാപാത്രമായ ചിത്രം ഏപ്രില്‍ 14നാണ് തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്.

കൊവിഡ് വ്യാപനത്താല്‍ നിരവധി തവണ റിലീസ് തീയതി മാറ്റി വെക്കേണ്ടി വന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്. ഹോംബാലെ ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

SCROLL FOR NEXT