Film News

ഇന്ധനവിലയില്‍ പ്രതിഷേധിച്ച് സൈക്കിളിൽ വോട്ട് ചെയ്യാനെത്തിയ വിജയ് സ്‌കൂട്ടറിൽ മടങ്ങി; വീഡിയോ

ഇന്ധനവിലയില്‍ പ്രതിഷേധിച്ച് നടന്‍ വിജയ് സൈക്കിളില്‍ ഇന്ന് വോട്ട് ചെയ്യാനെത്തിയത് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോൾ വോട്ട് ചെയ്ത് വിജയ് മടങ്ങുന്ന ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സൈക്കിളെത്തിയ നടന്‍ തിരിച്ച് സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് പോവുന്ന ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഇന്ന് രാവിലെ സൈക്കിള്‍ ചവിട്ടിയായിരുന്നു നടൻ വിജയ് വോട്ട് രേഖപ്പെടുത്താനായി എത്തിയത്. സൈക്കിൾ ചവിട്ടുന്ന താരത്തെ കണ്ടതോടെ ആരാധകർ വിജയ് യുടെ സൈക്കിളിന് പിന്നാലെ യാത്ര ചെയ്യുവാൻ തുടങ്ങി. നീലാങ്കരിയിലെ വേല്‍സ് യൂണിവേഴ്സിറ്റി ബൂത്തിലാണ് വിജയ് വോട്ട് രേഖപ്പെടുത്തിയത്. വൻ ജനാവലിയ്ക്ക് നടുവിലൂടെ വോട്ട് ചെയ്യുവാൻ പോകുന്ന വിജയ് യുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. അതിന് ശേഷമാണ് സ്‌കൂട്ടറിൽ വിജയ് മടങ്ങിയത് . അപ്പോഴും ആരാധകർ അദ്ദേഹത്തിന്റെ ഒപ്പം കൂടിയിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിൽ നിരവധി താരങ്ങള്‍ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ പോളിങ് ബൂത്തുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. രജനികാന്ത്, കമല്‍ ഹാസന്‍, സൂര്യ, അജിത്ത്, ശിവകാര്‍ത്തികേയന്‍ ഉള്‍പ്പടെയുള്ളവര്‍ രാവിലെ തന്നെ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തി.

ആന്ധ്രാ മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം : നിക്ഷേപകരെ ആന്ധ്രയിലേക്ക് ക്ഷണിച്ച് ചന്ദ്രബാബു നായിഡു; വിശാഖപട്ടണത്ത് ലുലുമാളുയരും

500 കോടി സിനിമകൾ മ്യുസിക് കോൺസേർട്ട് പോലെ, എന്റെ സിനിമകൾ സ്‌കൂളുകൾ പോലെയും: മാരി സെൽവരാജ്

അതിദാരിദ്ര്യ മുക്തി; ലക്ഷ്യം നേടിയത് എങ്ങനെ? ശാസ്ത്രവും രാഷ്ട്രീയവും

'മിന്നൽ വള'യ്ക്ക് ശേഷം വീണ്ടും സിദ് ശ്രീറാം; 'അതിഭീകര കാമുകനി'ലെ ആദ്യ ഗാനം ശ്രദ്ധ നേടുന്നു

'റിമ നല്ലൊരു തെങ്ങ് കയറ്റക്കാരനെ പോലെ ആ സീൻ ചെയ്തു'; 'തിയേറ്റർ' ഓർമ്മകളുമായി അഷ്‌റഫ് ഗുരുക്കൾ

SCROLL FOR NEXT