Film News

കാളകൊമ്പനായി 'കങ്ക'; സൂര്യയുടെ ബിഗ് ബഡ്ജറ്റ് ത്രീഡി ചിത്രം കങ്കുവ ​ഗ്ലിംസ്

സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയുന്ന ബിഗ് ബജറ്റ് ചിത്രം കങ്കുവയുടെ ​ഗ്ലിംസ് പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. 6 ഭാഷകളിലായാണ് ചിത്രത്തിന്റെ പ്രമോ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. സൂര്യയുടെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ് കങ്കുവ. പത്ത് ഭാഷകളിലായി പീരിയോഡിക് ത്രീ ചിത്രമായാണ് കങ്കുവ എത്തുന്നത്. യു.വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അരുൺരാജാ കാമരാജയുടെ നരെഷനിൽ തുടങ്ങുന്ന ഗ്ലിമ്പ്സിൽ സൂര്യയുടെ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയാണ് ചിത്രത്തിലുള്ളത് എന്നാണ് വ്യക്തമാക്കുന്നത്.

കാടിനുള്ളിലെ വന്യതയെയും പോരാട്ടങ്ങളെയും പകര്‍ത്തിയിരിക്കുന്ന ഗ്ലിംബ്‌സില്‍ കങ്ക എന്ന കഥാപാത്രമായായിരിക്കും സൂര്യ എത്തുന്നത്. ചിത്രത്തില്‍ പുരാതന തമിഴ് സംസ്‌കാരത്തില്‍ നിന്നുള്ള ഘടകങ്ങളും അതുപോലെ ഇന്ത്യയിലുടനീളമുള്ള മറ്റ് സംസ്‌കാരങ്ങളും ഉപയോഗിച്ചിട്ടുണ്ടെന്നും തിരക്കഥയില്‍ ഇരുപത് ശതമാനം ചരിത്രപരമായ റെഫെറെന്‍സുകള്‍ ഉണ്ടെന്നും സംവിധായകന്‍ ശിവ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ സൗത്ത് ഭാഷയിലേക്കുള്ള ഓ ടി ടി റൈറ്റ്സ് ആമസോണ്‍ പ്രൈം 80 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്.

ബോളിവുഡ് താരം ദിഷ പഠാണിയാണ് ചിത്രത്തില്‍ സൂര്യയുടെ നായികയായെത്തുന്നത്. ആദി നാരായണയുടെ തിരക്കഥയ്ക്ക് മദന്‍ കര്‍ക്കിയാണ് സംഭാഷണമെഴുതുന്നത്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനവും വെട്രി പളനിസാമി ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ മുന്‍പിറങ്ങിയ മോഷന്‍ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വിവേകയും മദന്‍ കര്‍ക്കിയും ചേര്‍ന്നാണ് ഗാനരചന നിര്‍വ്വഹിക്കുന്നത്. ചിത്രം 2024 തുടക്കത്തിൽ തിയറ്ററുകളിലെത്തും.

നിര്‍മ്മാതാവായി ആന്റണി വര്‍ഗീസ് പെപ്പെ; ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത് ആഡിസ് അക്കര

പ്രതി സ്ഥിരം കുറ്റവാളി! അതിജീവിതമാരെ ഭീഷണിപ്പെടുത്തിയിട്ടുള്ളയാള്‍; രാഹുലിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍

നിയമസഭാംഗത്തെ അറസ്റ്റ് ചെയ്യണമെങ്കില്‍ നടപടികള്‍ എങ്ങനെ? രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കേണ്ടി വരുമോ, അതോ അയോഗ്യനാകുമോ?

ഇന്ത്യയിലെ മികച്ച മ്യൂസിക്ക് ഫെസ്റ്റിവലിൽ കേരളത്തിന്റെ 'ഒച്ച'യും; പട്ടിക പുറത്തുവിട്ട് റോളിം​ഗ് സ്റ്റോൺ മാസിക

കിടിലൻ ഡാൻസുമായി രജീഷ; "മസ്തിഷ്ക മരണം:സൈമൺസ് മെമ്മറീസ്" ആദ്യ ഗാനം

SCROLL FOR NEXT