Film News

നടന്‍ ഋതുരാജ് സിംഗ് അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര-ടെലിവിഷൻ നടൻ ഋതുരാജ് സിംഗ് (59) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ഋതുരാജ് സിങ്ങിന്റെ സുഹൃത്തും നടനുമായ അമിത് ബെലാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. കുറച്ചുകാലമായി പാൻക്രിയാറ്റിക് പ്രശ്നങ്ങളുമായി ചികിത്സയിലായിരുന്നു താരം.

ബനേഗി അപ്‌നി ബാത്', 'ജ്യോതി', 'ഹിറ്റ്‌ലർ ദീദി', 'ശപത്', 'വാരിയർ ഹൈ', 'ആഹത്, അദാലത്ത്', 'ദിയ', 'ഔർ ബാത്തി ഹം', 'അനുപമ' തുടങ്ങിയ ജനപ്രിയ പരമ്പരകളിൽ ഋതുരാജ് ശ്രദ്ധേയ വേഷത്തിലെത്തിയിട്ടുണ്ട്. കൂടാതെ, 'ബദരീനാഥ് കി ദുൽഹനിയ' (2017), 'വാഷ്-പോസസ്ഡ് ബൈ ദി ഒബ്‌സസ്ഡ്', 'തുനിവ്' (2023) തുടങ്ങിയ സിനിമകളിലും ഋതുരാജ് വേഷമിട്ടു. 2023-ൽ പുറത്തിറങ്ങിയ 'യാരിയൻ 2' ആയിരുന്നു അദ്ദേഹത്തിന്റെ അവസാനം ചിത്രം.

വെബ് സീരീസുകളിലും നടൻ സജീവമായിരുന്നു. 'ദ ടെസ്റ്റ് കേസ്', 'ഹേ പ്രഭു', 'ക്രിമിനൽ', 'അഭയ്', 'ബന്ദിഷ് ബാൻഡിറ്റ്‌സ്', 'മെയ്ഡ് ഇൻ ഹെവൻ സീസൺ 2' തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ വെബ് സീരീസുകൾ. സംസ്കാരം നാളെ മുംബൈയിൽ വെച്ച് നടക്കും. ഋതുരാജ് സിംഗിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ബോളിവുഡ് നടനും അദ്ദേഹത്തിന്റെ അയൽവാസിയുമായ അർഷാദ് വാർസി. ഋതു രാജ് അന്തരിച്ചെന്നറിഞ്ഞതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. ഞങ്ങൾ ഒരേ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്, നിർമ്മാതാവെന്ന നിലയിൽ എൻ്റെ ആദ്യ സിനിമയുടെ ഭാഗമായിരുന്നു അദ്ദേഹം. ഒരു സുഹൃത്തിനെയും മികച്ച നടനെയും നഷ്ടപ്പെട്ടു. നിങ്ങളെ മിസ്സ് ചെയ്യും സഹോദരാ എന്ന് തന്റെ എക്സ് അക്കൗണ്ടിലൂടെ അർഷാദ് വാർസി കുറിച്ചു.

മലയാളത്തിന്റെ 'വണ്ടർ വുമൺ'; മൂന്ന് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 35 കോടി പിന്നിട്ട് 'ലോക'

ജയസൂര്യയുടെ പിറന്നാൾ സ്പെഷ്യൽ; 'കത്തനാർ' ഫസ്റ്റ് ലുക്ക് പുറത്ത്

ജിഎസ്ടി പരിഷ്‌കരണം നികുതി ഭാരം കുറയ്ക്കല്‍ അല്ല, ട്രംപിന് വഴി വെട്ടുകയാണ്

മലയാളത്തിന്റെ അല്ല, ഇന്ത്യൻ സിനിമയുടെ 'ലോക'; കയ്യടി നേടി ദുൽഖർ എന്ന നിർമ്മാതാവ്

കേരളാ ബോക്സ് ഓഫീസിന്റെ സൂപ്പർഹീറോ; മികച്ച കളക്ഷനുമായി ലോക

SCROLL FOR NEXT