Film News

‘ഹിന്ദുമതം സുരക്ഷിതമാണ്’, മതം മാറുന്നില്ലേയെന്ന് ചോദിച്ചയാളുടെ വായടപ്പിച്ച് പാര്‍വ്വതി 

THE CUE

ശക്തമായ നിലപാടുകളുടെ പേരില്‍ പലപ്പോഴും വിമര്‍ശനമേറ്റുവാങ്ങേണ്ടി വരുന്ന നടിയാണ് പാര്‍വ്വതി. പൗരത്വ ഭേദഗതി നിയമത്തിലുള്‍പ്പടെ താരം തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ മതത്തിന്റെ പേരില്‍ വിമര്‍ശനവുമായെത്തിയയാള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ് പാര്‍വ്വതി.

മതംമാറുന്നില്ലേ പാര്‍വ്വതി എന്നു ചോദിച്ചുകൊണ്ടെത്തിയയാള്‍ക്കാണ് തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പാര്‍വ്വതി മറുപടി കൊടുത്തത്. 'മതം മാറുന്നില്ലേ പാര്‍വ്വതി? തന്റെ പേരിന്റെ ഉത്ഭവം അറിയാമോ? കുറച്ചു ഫാന്‍സിനെ കിട്ടാന്‍ ഇത്ര ചീപ്പാവല്ലേ കുട്ടീ. ഇയാള്‍ മതം മാറിയാല്‍ ഹിന്ദുമതത്തിന് ഒന്നും സംഭവിക്കില്ല. കമല സുരയ്യയുടെ ഗതി വരാതിരിക്കട്ടെ.' ഇതായിരുന്നു പാര്‍വ്വതിക്ക് ലഭിച്ച സന്ദേശം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഈ സന്ദേശം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച പാര്‍വ്വതി തന്റെ മറുപടിയും കുറിച്ചിരുന്നു. എന്തൊരു ഉത്കണ്ഠയെന്നായിരുന്നു ചോദ്യത്തിന് പാര്‍വ്വതി നല്‍കിയ മറുപടി. ‘പക്ഷെ ഹിന്ദുമതം സുരക്ഷിതമാണെന്ന’ ഹാഷ്ടാഗും( #buthinduismsafe ) ഒപ്പം ചേര്‍ത്തിരുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT