Film News

നീണ്ട താടി, പുതിയ ലുക്കില്‍ മോഹന്‍ലാല്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. താടി നീട്ടി വളര്‍ത്തി, വ്യത്യസ്ത ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്.

കൊവിഡ് പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ചൈന്നൈയിലെ വീട്ടിലായിരുന്ന മോഹന്‍ലാല്‍ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇതിലെല്ലാം താടി നീട്ടി വളര്‍ത്തിയ ലുക്കിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചെന്നൈയില്‍ നിന്ന് അടുത്തിടെയാണ് മോഹന്‍ലാല്‍ കേരളത്തിലേക്ക് മടങ്ങിയെത്തിയത്. ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കി, ഒരു ചാനല്‍ നടത്തുന്ന ഓണം സ്‌പെഷ്യല്‍ പ്രോഗ്രാമിന്റെ റിഹേഴ്‌സലിലാണ് താരമിപ്പോള്‍. ഇതിന്റെ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. പുതിയ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്.

മരക്കാര്‍ അറബിക്കടലിന്റെ സ്വര്‍ണമാണ് ഇനി താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മാര്‍ച്ചില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നീട്ടി വെക്കുകയായിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

വഖഫ് ഭേദഗതി നിയമത്തിലെ സുപ്രധാന നിര്‍ദേശങ്ങള്‍ സ്റ്റേ ചെയ്ത് സുപ്രീം കോടതി, ഇടക്കാല ഉത്തരവില്‍ കേന്ദ്രത്തിന് തിരിച്ചടി

എമ്മി അവാർഡ്‌സ് 2025: പുരസ്കാരങ്ങൾ വാരിക്കൂട്ടി അഡോളസെൻസ്, 15-ാം വയസിൽ ചരിത്ര നേട്ടവുമായി ഓവൻ കൂപ്പർ

ആ കാര്യത്തില്‍ ഞാന്‍ ദുല്‍ഖറുമായി ബെറ്റ് പോലും വച്ചിട്ടുണ്ട്: ചന്തു സലിം കുമാര്‍

ജിഡിആർഎഫ്എ ദുബായ്ക്ക് 2025-ലെ മികച്ച ഇന്‍റഗ്രേറ്റഡ് സ‍ർക്കാർ കമ്മ്യൂണിക്കേഷന്‍ പുരസ്കാരം

ദുബായ് ഗ്ലോബല്‍ വില്ലേജ് ഒക്ടോബ‍ർ 10 ന് തുറക്കും

SCROLL FOR NEXT