Film News

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു ; ബിനു അടിമാലി ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്ക്

മിമിക്രി കലാകാരനും, ചലച്ചിത്ര നടനുമായ കൊല്ലം സുധി അന്തരിച്ചു. തൃശൂർ കയ്പമംഗലത്ത് വച്ച് നടന്ന വാഹനാപകടത്തിലാണ് അന്ത്യം. കൂടെ യാത്ര ചെയ്തിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ചാനലിന്റെ പരിപാടി കഴിഞ്ഞ് മടങ്ങവെ യാത്ര ചെയ്തിരുന്ന കാർ എതിർവശത്ത് നിന്നും വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.

ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന മറ്റുള്ളവരെ വിദഗ്ദ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും.

മിമിക്രിയിലൂടെയാണ് സുധി സിനിമയിലെത്തിയത്. 'കാന്താരി'യായിരുന്നു ആദ്യ സിനിമ. ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് നടൻ അറിയപ്പെട്ടിരുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുട്ടനാടൻ മാർപ്പാപ്പ, കേശു വീടിന്റെ നാഥൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. കൂടാതെ ടിവി ഷോകളിലും ശ്രദ്ധേയനായിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT