Film News

തമിഴിൽ നായകനായി ഹൃദു ഹാറൂൺ, "ടെക്സാസ്‌ ടൈഗർ" അനൗൺസ്മെന്റ് ടീസർ പുറത്ത്

ഹൃദു ഹാറൂൺ നായകനായി എത്തുന്ന തമിഴ് ചിത്രം ടെക്‌സാസ് ടൈഗറിന്റെ അനൗൺസ്മെന്റ് വീഡിയോ പുറത്തു വിട്ടു. “ഓൾ വി ഇമാജിൻ ആസ് ലൈറ്റ്“, “മുറ ” എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ അഭിനേതാവാണ് ഹൃദു ഹാറൂൺ. ഹൃദുവിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ അനൗൺസ്മെന്റ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. സെൽവ കുമാർ തിരുമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ടെക്‌സാസ് ടൈഗർ. സെൽവ കുമാർ തിരുമാരൻ തന്നെയാണ് ചിത്രത്തിന്റെ കഥയും ഒരുക്കിയിരിക്കുന്നത്.

സെൽവ കുമാർ തിരുമാരൻ മുമ്പ് സംവിധാനം ചെയ്ത 'ഫാമിലി പടം',ചിത്രം നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും വളരെയധികം പ്രശംസ നേടിയ ചിത്രമായിരുന്നു. നർമവും വൈകാരികതയും ഒത്തു ചേർന്ന ചിത്രമായിരുന്നു 'ഫാമിലി പടം'. പ്രദീപ് രംഗനാഥൻ, മമിതാ ബൈജു എന്നിവരോടൊപ്പം ഡ്യൂഡ് എന്ന തമിഴ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായും, ഓണം റിലീസായി തിയറ്ററുകളിലേക്ക് എത്തുന്ന മലയാള ചിത്രം മേനെ പ്യാർ കിയാ എന്ന ചിത്രത്തിലെ നായകവേഷത്തിലും ഹ്രിദ്ധു ഹാറൂൺ അഭിനയിക്കുന്നുണ്ട്. യുകെ സ്ക്വാഡിന്റെ ബാനറിൽ ഫാമിലി പടത്തിന്റെ നിർമാതാക്കൾ തന്നെയാണ് ടെക്‌സാസ് ടൈഗറും നിർമിക്കുന്നത്. സുജിത്ത്, ബാലാജി കുമാർ, പാർത്തി കുമാർ, സെൽവ കുമാർ തിരുമാരൻ എന്നിവരാണ് നിർമാതാക്കൾ. പി ആർ ഓ പ്രതീഷ് ശേഖർ.

നവാഗതനായ ഫൈസൽ ഫസലുദീൻ സംവിധാനം ചെയ്യുന്ന 'മേനേ പ്യാർ കിയാ' ആണ് ഹൃദു ഹാറൂണിന്റേതായി ഇനി അടുത്തതായി തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രം. അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിർമിച്ച റൊമാന്റിക് കോമഡി ചിത്രം മന്ദാകിനിയ്ക്ക് ശേഷം സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമിക്കുന്ന ചിത്രമാണ് 'മേനേ പ്യാർ കിയ'. ഒരു റൊമാന്റിക് കോമഡി ത്രില്ലറായി എത്തുന്ന ചിത്രത്തിൽ ഹൃദു ഹാറൂണിന്റെ നായികയായി എത്തുന്നത് പ്രീതി മുകുന്ദനാണ്. അസ്കർ അലി, മിദൂട്ടി, അർജ്യോ, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്റ്മെൻ്റ് ആപ്പ് പുരസ്കാരം ഓ ഗോൾഡിന്

'അതേയ്, ഈ ജാതി മാറിയാ കുഴപ്പുണ്ടോ?' ചിരിപ്പിച്ച് 'അതിഭീകര കാമുകന്‍' ട്രെയിലര്‍, ചിത്രം നവംബര്‍ 14ന് തിയറ്ററുകളില്‍

അതേയ്, ഈ ജാതി മാറിയാ കുഴപ്പുണ്ടോ...രസികൻ ട്രെയിലറുമായി 'അതിഭീകര കാമുകൻ' ട്രെയിലർ, നവംബർ 14ന്

ആന്റണി വര്‍ഗീസും കീര്‍ത്തി സുരേഷും ഒന്നിക്കുന്നു; പുതിയ ചിത്രത്തിന്റെ പ്രൊജക്ട് സൈനിംഗ് വീഡിയോ പുറത്ത്

വിദേശത്തു നിന്ന് എത്ര സ്വര്‍ണ്ണം കൊണ്ടുവരാനാകും? THE MONEY MAZE

SCROLL FOR NEXT