Film News

ജയിലർ 2 ക്ലൈമാക്സിൽ അഭിനയിച്ചത് മോഹൻലാൽ സർ, കാർ ഡ്രിഫ്റ്റിങ്ങ് ചെയ്തതും അദ്ദേഹം തന്നെ: ചേതൻ ഡിസൂസ

ജയിലർ 2 ക്ലൈമാക്സിലെ മോഹൻലാലിന്റെ രംഗങ്ങൾ സംബന്ധിച്ചുള്ള വിവാദങ്ങളിൽ പ്രതികരിച്ച് ആക്ഷൻ ഡയറക്ടർ ചേതൻ ഡിസൂസ. ക്ലൈമാക്സിലെ കാർ ഡ്രിഫ്റ്റിങ്ങെല്ലാം മോഹൻലാൽ തന്നെയാണ് അവതരിപ്പിച്ചത്. കാലുകളുടെ ചില ഷോട്ടുകൾക്ക് മാത്രമാണ് ഡ്യൂപ്പ് സാധ്യത ഉപയോഗിച്ചതെന്ന് ചേതൻ ഡിസൂസ പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചേതൻ ഡിസൂസയുടെ വാക്കുകൾ:

ജയിലർ 2 ക്ലൈമാക്സിൽ അദ്ദേഹമാണ് അഭിനയിച്ചിരിക്കുന്നത്. ഞാൻ ഉണ്ടായിരുന്നു അവിടെ. പിന്നീട് അദ്ദേഹമല്ല അഭിനയിച്ചിരിക്കുന്നത് എന്ന തരത്തിൽ പല ചർച്ചകളും ഞാൻ കണ്ടു. അത് കണ്ടപ്പോള്‍ കണ്‍ഫ്യൂഷനായി. ഇതെല്ലാം എവിടെ നിന്ന് ലഭിക്കുന്ന വാർത്തകളാണ്. ഞാന്‍ അങ്ങോട്ട് ചെന്ന് ആവേശം ചെയ്ത ആളാണെന്ന് പറഞ്ഞപ്പോള്‍ എനിക്കറിയാം എന്നാണ് ലാല്‍ സാര്‍ പറഞ്ഞത്. അത് എനിക്ക് സന്തോഷമുണ്ടാക്കി.

ചിത്രത്തിലെ കാറിന്റെ സ്പീഡിങ്ങും ഡ്രിഫ്റ്റിങ്ങും എല്ലാം അദ്ദേഹം തന്നെയാണ് ചെയ്തത്. ചില മൂവ്‌മെന്റ്‌സ് വരുമ്പോൾ അവിടെ ടെക്‌നോളജിയുടെ സഹായം തേടേണ്ടി വന്നിട്ടുണ്ട്. കാലിന്റെ ചില ഷോട്ടുകള്‍ക്ക് വേണ്ടി മറ്റൊരാളെ ഉപയോഗിച്ചിട്ടുണ്ട്. അതിനായി അദ്ദേഹത്തെ ഉരുപയോഗിക്കേണ്ട കാര്യമില്ലല്ലോ.

ജനറിക് മരുന്നിന് ക്ലിനിക്കൽ ട്രയൽ ആവശ്യമില്ല

ഒരു Simple പടം ലോഡിങ്; മോഹൻലാൽ - അനൂപ് സത്യൻ ചിത്രം 'L368'ന് തുടക്കമായി

പിങ്ക് ഒക്ടോബര്‍: സ്തനാര്‍ബുദത്തെ ഭയക്കേണ്ട, അറിയണം; നേരത്തേ തിരിച്ചറിയണം

ഒരു നവാഗത സംവിധായകന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം, 'ഒറിജിനല്‍' കാണാന്‍ ആഗ്രഹമുണ്ട് എന്ന് മമ്മൂക്ക പറഞ്ഞു: റമീസ്

ഡ്രീം ടീമുമായി അമൽ നീരദ്; ബാച്ച്‌ലർ പാർട്ടി Deux പുതിയ പോസ്റ്റർ

SCROLL FOR NEXT