Film News

സ്‌ക്രിപ്പ്റ്റിങ് സമയം മുതൽ 'കോസ്മിക് സാംസണായി' മനസ്സിൽ ഉണ്ടായിരുന്നത് സന്ദീപ്: സംവിധായകൻ അഭിജിത്ത് ജോസഫ്

കോസ്മിക് സാംസൺ സിനിമയുടെ തിരക്കഥ ഒരുക്കുന്ന സമയം മുതൽ പ്രധാന കഥാപാത്രമായി മനസ്സിലുണ്ടായിരുന്നത് സന്ദീപ് പ്രദീപ് എന്ന് സംവിധായകൻ അഭിജിത്ത് ജോസഫ്. പടക്കളം സിനിമയിലെ സന്ദീപിന്റെ പെർഫോമൻസ് തനിക്ക് ഏറെ ഇഷ്ടമാണ്. കോസ്മിക് സാംസൺ എഴുതുമ്പോൾ സന്ദീപിന്റെ മുഖമായിരുന്നു തങ്ങളുടെ മനസ്സിൽ. ഇക്കാര്യം നിർമ്മാതാക്കളോട് പറഞ്ഞപ്പോൾ അവരുടെ മനസ്സിലും സന്ദീപായിരുന്നു എന്നാണ് മറുപടി ലഭിച്ചതെന്ന് അഭിജിത് പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.

'സ്ക്രിപ്പ്റ്റ് എഴുത്ത് തുടങ്ങുന്ന സമയത്ത് ഈ കഥാപാത്രത്തിനായി ഒരു മുഖം ആവശ്യമായിരുന്നു. ഏജ് ഗ്രൂപ്പ് വെച്ച് നോക്കുമ്പോൾ ഈ കഥാപാത്രത്തിന് ഏറ്റവും ആപ്പ്റ്റ് ആയിട്ടുള്ള നടൻ സന്ദീപാണ്. പടക്കളം മുതൽ എനിക്ക് സന്ദീപിന്റെ പെർഫോമൻസ് ഏറെ ഇഷ്ടമാണ്. ഈ കഥാപത്രത്തെ കുറിച്ച് സോഫിയ മാഡത്തിനോട് സംസാരിച്ചപ്പോൾ സന്ദീപിന്റെ കാര്യം പറഞ്ഞു. "ഞങ്ങൾ ഇത് അങ്ങോട്ട് പറയാനിരിക്കുകയായിരുന്നു, അടിപൊളിയായിരിക്കും" എന്നായിരുന്നു മാഡത്തിന്റെ മറുപടി,' അഭിജിത്ത് ജോസഫ് പറഞ്ഞു.

അതേസമയം കോസ്മിക് സാംസൺ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അപ്രതീക്ഷിതമായൊരു സംഭവത്തെത്തുടർന്ന് ജീവിതം മാറിമറിയുന്ന സാംസൺ ജോസഫ് എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.

'ജോൺ ലൂതർ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിജിത് ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ രചനയിൽ അഭികേർഷ് വസന്തും പങ്കാളിയാണ്.സന്ദീപ് പ്രദീപിനൊപ്പം മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ.ബി. എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. 'മിന്നൽ മുരളി'ക്ക് ശേഷം ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്‌ലാഡ് റിംബർഗ് വീണ്ടും മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് 'കോസ്മിക് സാംസൺ'. 'മിന്നൽ മുരളി' ഉൾപ്പെടെയുള്ള ബ്ലോക്ബസ്റ്റർ ചിത്രങ്ങളിലൂടെ ശ്രദ്ധേനേടിയ സോഫിയ പോളിന്റെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ പത്താമത് ചിത്രം കൂടിയാണിത്.

ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ലയായി വയനാട്, ഇനി ലക്ഷ്യം 'കാര്‍ബണ്‍ ന്യൂട്രല്‍'

പിടിച്ചുലയ്ക്കുന്ന ത്രില്ലർ; പ്രേക്ഷക പ്രശംസ നേടി ഹെയിൽ മേരി

സംവിധായകന്‍ ലിജു കൃഷ്ണ കുറ്റവിമുക്തന്‍; ബലാത്സംഗ കേസില്‍ വെറുതെ വിട്ടു

യുഎഇ ദേശീയദിനാഘോഷമായി ഡിപി വേൾഡ് ഇന്‍റർനാഷണല്‍ ലീഗ് ടി20; ദുബായ് ക്യാപിറ്റൽസുമായി കൈകോർത്ത് അൽ നഹ്ദ സെന്‍റർ

'സൂപ്പർ' ഹീറോ ഇൻ മലയാളം; തിയറ്ററുകളിൽ എത്തി കോസ്മിക് സാംസൺ

SCROLL FOR NEXT