Film News

വധഭീഷണിയുണ്ടെന്ന ഷെയിനിന്റെ ആരോപണം ഗൗരവമുള്ളത്, പ്രശ്‌നം കൈകാര്യം ചെയ്തത് ലാഘവത്തോടെയെന്ന് ആഷിക് അബു

THE CUE

ഷെയിന്‍ നിഗം തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് പറഞ്ഞത് ഗൗരവമുള്ള കാര്യമെന്ന് സംവിധായകന്‍ ആഷിക് അബു. ഈ വധഭീഷണിയെന്ന് പറയുന്നത് ഗൗരവമുള്ള ഒരു കാര്യമാണ്. അതൊക്കെ മറന്നുപോയി. അതിനെ മറച്ചുവച്ചാണ് ഇപ്പോഴുള്ള ചര്‍ച്ചകളെല്ലാം നടക്കുന്നതെന്നും ആഷിക് അബു മാധ്യമങ്ങളോട് പറഞ്ഞു.

ഷെയിന്‍ നിഗം വിഷയം ലാഘവത്തോടെയാണ് കണ്ടതെന്നും ആഷിക് അബു കുറ്റപ്പെടുത്തി. സംഘടനകള്‍ ഒന്നിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കട്ടെ. ഇപ്പോള്‍ ഫെഫ്ക അതില്‍ ഇടപെട്ടിട്ടുണ്ട്. സിനിമയില്‍ സുതാര്യത വേണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം സ്വാഗതാര്‍ഹമാണെന്നും ആഷിക് അബു

ഷെയിന്‍ നിഗത്തെ സിനിമകളില്‍ നിന്ന് വിലക്കിയ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടപടിയില്‍ താരസംഘടന അമ്മയും ഫെഫ്കയും ഇടപെട്ടിട്ടുണ്ട്. പുതുമുഖ സംവിധായകരുടെ സിനിമ പൂര്‍ത്തിയാക്കണമെന്നും സിനിമ ഉപേക്ഷിച്ചത് ശരിയായില്ലെന്നുമാണ് ഫെഫ്കയുടെ നിലപാട്. വിലക്ക് അല്ല നിസഹകരണമാണ് തീരുമാനമെന്നും നിര്‍മ്മാതാക്കളുടെ സംഘടനയും തിരുത്തിയിട്ടുണ്ട്. അജ്മീര്‍ ഉള്‍പ്പെടെ ദര്‍ഗങ്ങളില്‍ സന്ദര്‍ശനം തുടരുന്ന ഷെയിന്‍ നിഗം മടങ്ങിയെത്തിയാല്‍ പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ച നടത്തുമെന്നാണ് അമ്മയുടെ നിലപാട്.

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

SCROLL FOR NEXT