Film News

വീണ്ടും സംവിധായകനായി ദിലീഷ് നായര്‍, ഛായാഗ്രാഹകനായി ആഷിക് അബു ; പുതിയ ചിത്രം തുടങ്ങുന്നു

'ടമാര്‍ പഠാര്‍' എന്ന ചിത്രത്തിന് ശേഷം ദിലീഷ് നായര്‍ വീണ്ടും സംവിധായകനാവുന്നു. ആഷിക് അബു ഛായാഗ്രഹകനാകുന്ന ചിത്രം നിര്‍മിക്കുന്നത് വെസ്റ്റേണ്‍ ഗട്ട്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശരണ്യ സി. നായരും ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ്. സെമി ഫാന്റസി ഴോണറിലെത്തുന്ന ജൂണ്‍ ഒന്നിന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് ദിലീഷ് നായര്‍ ദ ക്യുവിനോട് പറഞ്ഞു.

ദിലീഷ് നായര്‍ തന്നെ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ മാത്യു തോമസ്, മനോജ് കെ.ജയന്‍, ഉണ്ണിമായ, കെ.പി.എ.സി ലീല തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ പേര് അടുത്ത ദിവസം ഔദ്യോഗികമായി പ്രഖ്യാപിക്കും.

ശ്യാം പുഷ്‌കരനോടൊപ്പം 2011ല്‍ സോള്‍ട്ട് ആന്‍ഡ് പെപ്പറിന് തിരക്കഥ എഴുതിക്കൊണ്ടാണ് ദിലീഷ് നായര്‍ സിനിമയില്‍ തുടക്കം കുറിക്കുന്നത്. പിന്നീട്, ടാ തടിയ, ഇടുക്കി ഗോള്‍ഡ്, മായാനദി തുടങ്ങിയ ചിത്രങ്ങള്‍ ചെയ്തു. 2014ല്‍ പൃഥ്വിരാജ്, ബാബുരാജ്, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരെ പ്രധാനകഥാപാത്രമാക്കിയായിരുന്നു ടമാര്‍ പഠാര്‍ സംവിധാനം ചെയ്തത്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ദിലീഷ് സംവിധാന രംഗത്തേക്ക് വരുന്നത്.

മുന്‍പ് ഹര്‍ഷദ് സംവിധാനം ചെയ്യുന്ന ഹാഗര്‍ എന്ന ചിത്രത്തില്‍ ആഷിക് അബു ഛായാഗ്രഹകനാകുന്നുവെന്ന് അറിയിച്ചിരുന്നു. കൊവിഡ് ലോക്ഡൗണിന് ശേഷം റിമ കല്ലിങ്കല്‍, ഷറഫുദ്ദീന്‍ തുടങ്ങിയവരെ വെച്ച് പ്രഖ്യാപിച്ചിരുന്ന ചിത്രത്തെക്കുറിച്ച് പിന്നീട് അറിയിപ്പുകളുണ്ടായിരുന്നില്ല.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT