Film News

തിയേറ്ററുകള്‍ ആഘോഷമാക്കാന്‍ നെയ്യാറ്റിന്‍കര ഗോപന്‍ വരുന്നു; ആറാട്ട് ഫെബ്രുവരി 10ന് റിലീസ്

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട് 2022 ഫെബ്രുവരി 10ന് റിലീസ് ചെയ്യും. ചിത്രം തിയേറ്റര്‍ റിലീസ് ആയിരിക്കുമെന്ന് ബി ഉണ്ണികൃഷ്ണന്‍ ദ ക്യുവിനോട് പറഞ്ഞു. കൊവിഡിനിടെ ചിത്രീകരിച്ച മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ബജറ്റിലുള്ള ചിത്രമാണ് ആറാട്ട്. ഉദയകൃഷ്ണയാണ് തിരക്കഥയെഴുതിയിരിക്കുന്നത്.

'കുറച്ച് കാലമായി നമുക്ക് പരിചിതമായിട്ടുള്ളത് വളരെ റിയലിസ്റ്റിക്കായ സിനിമകളാണ്. അതില്‍ നിന്ന് വളരെ വ്യത്യസ്തമായി നൂറ് ശതമാനവും ഒരു മാസ് മസാല പടമാണ് ആറാട്ട്. വളരെ അണ്‍ റിയലിസ്റ്റിക്കായ സിനിമയാണ്. നിങ്ങളുടെ ബുദ്ധിയെല്ലാം വീട്ടില്‍ വെച്ച് വന്നിരുന്ന് കാണേണ്ട സിനിമയാണ്. പക്ഷെ ഈ കൊവിഡ് സാഹചര്യത്തിന് ശേഷം തിയറ്റര്‍ തുറക്കുമ്പോള്‍ ആളുകള്‍ക്ക് തിയറ്ററില്‍ കുടുംബ സമേതം വന്ന് ചിരിച്ച് ഒരു പോപ്കോണ്‍ ഒക്കെ കഴിച്ച് കണ്ട് പോകാവുന്ന സിനിമ കൂടിയാണ്. എല്ലാ വിഭാഗം പ്രേക്ഷകരെ ആകര്‍ഷിക്കുന്ന സിനിമയാണ്. വലിപ്പം തന്നെയാണ് ആറാട്ടിന്റെ പ്രത്യേകത.' എന്ന് നേരത്തെ ബി ഉണ്ണികൃഷ്ണന്‍ ദ ക്യുവിനോട് പറഞ്ഞിരുന്നു.

കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം കേരളത്തില്‍ തിയേറ്ററുകള്‍ വീണ്ടും തുറന്ന സാഹചര്യത്തിലാണ് ആറാട്ടിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. വിജയ് ഉലകനാഥാണ് ക്യാമറ. ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും രാഹുല്‍ രാജ് സംഗീത സംവിധാനവും. കൊല്ലങ്കോടും പരിസരങ്ങളിലുമായാണ് സിനിമ ചിത്രീകരിക്കുന്നത്. ജോസഫ് നെല്ലിക്കല്‍ പ്രൊഡക്ഷന്‍ ഡിസൈനും ഷാജി നടുവില്‍ ആര്‍ട്ട് ഡയറക്ടറുമാണ്.

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

SCROLL FOR NEXT