Film News

രണ്ടാം വാരത്തിലും മുന്നേറി 'ആരം'; സൈജു കുറുപ്പ് ചിത്രം പ്രദർശനം തുടരുന്നു

പ്രേക്ഷക പ്രതികരണങ്ങളിൽ രണ്ടാം വാരത്തിലും മുന്നിലാണ് സൈജു കുറുപ്പ് ചിത്രം ആരം. രജീഷ് പരമേശ്വരൻ ആണ് സംവിധാനം. ഒരു മരണത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും അതിലുണ്ടാകുന്ന അപ്രതീക്ഷിത വഴിത്തിരിവുകളുമാണ് ചിത്രത്തിന്റെ പ്രമേയം.

പോലീസ് ഉദ്യോഗസ്ഥനായുള്ള സൈജു കുറുപ്പിന്റെ പ്രകടനവും അസ്കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, മനോജ് കെ.യു., ഷഹീൻ സിദ്ദിഖ് എന്നിവരുടെ കഥാപാത്രങ്ങളും ശ്രദ്ധ നേടുന്നു.

വിഷ്ണു രാമചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ. ജിത്തു ദാമോദർ ഛായാഗ്രഹണവും വി. സാജൻ എഡിറ്റിംഗും രോഹിത് ഗോപാലകൃഷ്ണൻ സംഗീതവും നിർവഹിച്ചിരിക്കുന്നു. ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ്പും ഡോ. അബ്ദുൽ ഹമീദ് ഗുഡ് ഹോപ്പും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. റോവാൻ എന്റർടെയ്ൻമെന്റ്സും ഗുഡ് ഫെല്ലാസും ചേർന്നാണ് ചിത്രം തിയേറ്ററുകളിലെത്തിച്ചത്.

ചിത്രത്തിന്റെ എക്സ്ക്ലൂസീവ് സ്ട്രീമിംഗ് പാർട്ണറാണ് സോണി ലിവ്. സ്ട്രീമിംഗ് തീയതി പിന്നീട് അറിയിക്കും. ‘ആരം’ ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു. ഡിജിറ്റൽ: ജാങ്കോ സ്പേസ്, മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ്: ബ്രിങ്ഫോർത്ത്, പി.ആർ.ഒ: ഐശ്വര്യ രാജ്.

'അവറാച്ചന് ബുക്ക് മൈ ഷോയിലും ഉണ്ടെടാ പിടി'; ട്രെൻഡിങ് ആയി അവറാച്ചൻ & സൺസ്

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

SCROLL FOR NEXT