Film News

സെപ്റ്റംബർ 25-ന് തിയേറ്ററുകളിൽ റിലീസിനെത്തിയ 'ആരം' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്

സൈജു കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി രജീഷ് പരമേശ്വരൻ സംവിധാനം ചെയ്ത ഈ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം, അതിന്റെ വേറിട്ട അവതരണരീതി കൊണ്ടും അപ്രതീക്ഷിത വഴിത്തിരിവുകൾ കൊണ്ടും പ്രേക്ഷകരുടെ മനസ്സ് കവരുകയാണ്. ഒരു ദുരൂഹ മരണത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. അനാവശ്യ രംഗങ്ങളിലേക്ക് കാടുകയറാതെ, കഥയുടെ സംഘർഷങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലുന്ന രീതിയിലാണ് ഇതിന്റെ മേക്കിംഗ്. പ്രേക്ഷകരെയും ഒരു അന്വേഷക എന്റെ സ്ഥാനത്ത് നിർത്തി മുന്നേറുന്ന കഥപറച്ചിലും, പ്രത്യേകിച്ച് രണ്ടാം പകുതിയിലെ അപ്രതീക്ഷിത ട്വിസ്റ്റുകളും ക്ലൈമാക്സും ചിത്രത്തെ ആദ്യാവസാനം ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ സഹായിക്കുന്നുണ്ട്.

പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ സൈജു കുറുപ്പ് നടത്തുന്ന സ്വാഭാവികവും തന്മയത്വമുള്ളതുമായ പ്രകടനമാണ് 'ആര'ത്തിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്. അന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലയിലുള്ള ഔദ്യോഗിക ജീവിതവും ഒപ്പം വ്യക്തിജീവിതത്തിലെ മാനസിക സംഘർഷങ്ങളും ഒരുപോലെ പ്രതിഫലിപ്പിക്കുന്ന കഥാപാത്രത്തിന് മികച്ച രീതിയിൽ വൈകാരികമായ ആഴം നൽകാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സൈജു കുറുപ്പിന് പുറമെ അസ്കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, മനോജ് കെ.യു., ഷഹീൻ സിദ്ദിഖ് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ച രീതിയിൽ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്.

വിഷ്ണു രാമചന്ദ്രനാണ് ഈ ക്രൈം ത്രില്ലറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ജിത്തു ദാമോദറിന്റെ ഛായാഗ്രഹണവും വി. സാജന്റെ എഡിറ്റിംഗും രോഹിത് ഗോപാലകൃഷ്ണന്റെ പശ്ചാത്തല സംഗീതവും വലിയ പങ്കുവഹിക്കുന്നുണ്ട്. ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യുഷന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ് നിർമ്മിച്ച ഈ ചിത്രം റോവാൻ എന്റർടെയ്ൻമെന്റ്സും ഗുഡ് ഫെല്ലാസും ചേർന്നാണ് തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. ജാങ്കോ സ്പേസ് ഡിജിറ്റൽ പ്രൊമോഷനും, ബ്രിങ്ഫോർത്ത് മാർക്കറ്റിംഗും കൈകാര്യം ചെയ്ത ചിത്രത്തിന്റെ പി.ആർ.ഒ ഐശ്വര്യ രാജാണ്. വിജയകരമായി തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന 'ആരം' ഇൻവെസ്റ്റിഗേഷൻ ത്രില്ലർ പ്രേമികൾക്ക് മികച്ചൊരു അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT