Film News

വീണ്ടും ഗജിനി?; ആമിറിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപനമെന്ന് പ്രചരണം

വീണ്ടും ഗജിനി?; ആമിറിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപനമെന്ന് പ്രചരണം

THE CUE

ഗജിനിയായി ആമിര്‍ ഖാന്‍ വീണ്ടുമെത്തുന്നു! ആമിര്‍ ഖാന്റെ അമ്പത്തിയഞ്ചാം പിറന്നാള്‍ ദിനമായ മാര്‍ച്ച് 14ന് 'ഗജിനി 2' ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വാര്‍ത്തയുടെ യാഥാര്‍ത്ഥ്യം അറിയാന്‍ പിറന്നാള്‍ ദിനത്തിനായി കാത്തിരിക്കുകയാണ് ആമിറിന്റെ ആരാധകര്‍. റിലയന്‍സ് എന്റര്‍ടൈന്‍മെന്റിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച പോസ്റ്റാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കം. പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ, 'ഈ കുറിപ്പ് ഗജിനിയെ കുറിച്ചായിരിക്കണം, പക്ഷേ ഞങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ മറന്നു.'

ഗജിനിയുടെ രണ്ടാം വരവിന്റെ സൂചന തന്നെയാവും നിര്‍മ്മാതാക്കള്‍ നല്‍കുന്നതെന്നതാണ് ആരാധകരുടെ കണ്ടെത്തല്‍. ഗജിനിയുടെ തിരിച്ചുവരവ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുമ്പോഴും, ഇതുവരെ നിര്‍മ്മാതാക്കളോ അണിയറപ്രവര്‍ത്തകരോ ഗജിനി 2 ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഗജിനിയുടെ ആദ്യ പതിപ്പില്‍ അസിനും അന്തരിച്ച നടി ജിയ ഖാനുമായിരുന്നു നായികമാര്‍. റിട്രോഗ്രേഡ് അമ്നീഷ്യ ബാധിച്ച ബിസിനസുകാരന്‍ സഞ്ജയ് സിംഗാനിയയുടെ വേഷത്തിലായിരുന്നു ആമിര്‍ ഖാന്‍ എത്തിയത്. ബോക്സോഫീസില്‍ മികച്ച പ്രതികരണം നേടിയ ഗജിനി 100 കോടി ക്ലബ്ബിലെത്തിയ ആദ്യ ബോളിവുഡ് ചിത്രമായിരുന്നു.

2005ല്‍ സൂര്യയെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത തമിഴ് ചിത്രം ഗജിനിയുടെ റീമേക്ക് ആയിരുന്നു 2008ല്‍ അതേ പേരില്‍ മുരുഗദോസ് തന്നെ ഒരുക്കിയ ആമീര്‍ ഖാന്‍ ചിത്രം. അല്ലു അരവിന്ദ്, ടാഗോര്‍ മധു, മധു മണ്ടേന എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ക്രിസ്റ്റഫര്‍ നോളന്റെ 'മെമന്റോ' എന്ന സൈക്കോളജിക്കല്‍ ത്രില്ലറിന്റെ മാറ്റങ്ങളോട് കൂടിയ അനുകരണവുമായിരുന്നു ഗജിനി. ഗജിനി രണ്ടാം ഭാഗമൊരുക്കുന്നത് ഏ ആര്‍ മുരുഗേദോസ് തന്നെയായിരിക്കുമോ എന്നതും കാത്തിരുന്നറിയാം.

ബോളിവുഡിലെ ഏറ്റവും സെലക്ടീവായ സൂപ്പര്‍സ്റ്റാര്‍ കൂടിയായ ആമിര്‍ഖാന്‍ ഫോറസ്റ്റ് ഗമ്പ് റീമേക്കായ ലാല്‍ സിംഗ് ഛദ്ദയാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയത്. അദ്വൈത് ചന്ദ്രനാണ് സംവിധാനം. കേരളത്തില്‍ കോട്ടയത്തും കൊല്ലത്തും ഉള്‍പ്പെടെ ലാല്‍ സിംഗ് ഛദ്ദ ചിത്രീകരിച്ചിരുന്നു. 2020 ക്രിസ്മസ് റിലീസാണ് ഈ സിനിമ.

ഇതായിരുന്നല്ലേ ആ സർപ്രൈസ്!! ബേസിൽ ജോസഫും ഡോ അനന്തുവും നിർമാതാക്കളായി ആദ്യ ചിത്രം, ഒക്ടോബറിൽ ഷൂട്ട്

ആ സിനിമയാണ് അച്ഛന്‍റെ കരിയര്‍ തന്നെ മാറ്റി മറിച്ചത്, അത് വളരെ സ്പെഷ്യലാണ്: മാളവിക മോഹനന്‍

നിർമ്മാണ കമ്പനി തുടങ്ങി ബേസിൽ; ആദ്യ പടത്തിൽ 'ഞാൻ തന്നെ അല്ലെ നായകൻ' എന്ന് ടൊവിനോ

'ട്രാഫിക്' ക്ലൈമാക്സില്‍ ഞാന്‍ ചെയ്യേണ്ടതിനെക്കുറിച്ച് ബോബി സഞ്ജയ് എഴുതി വച്ചിരുന്നത് അങ്ങനെയായിരുന്നു: ആസിഫ് അലി

ഭ്രമയുഗത്തിന്റെ വിജയിത്തിൽ ജെന്‍ സി പ്രേക്ഷകര്‍ക്ക് വലിയ ക്രെഡിറ്റ് കൊടുക്കണം: സുരേഷ് ഷേണായി

SCROLL FOR NEXT