Film News

'വി.ഡി സതീശനില്‍ നിന്ന് പ്രാകൃത സമരമുറയല്ല കേരളം പ്രതീക്ഷിക്കുന്നത്'; എ.കെ സാജന്‍

ഇന്ധനവിലയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കൊച്ചിയില്‍ സംഘടിപ്പിച്ച വഴിതടയല്‍ സമരത്തില്‍ പ്രതിഷേധമറിയിച്ച്് തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ സാജന്‍. വി.ഡി സതീശന്‍ എന്ന നേതാവില്‍ നിന്ന് ഇത്തരം പ്രാകൃതമായ സമരമുറകള്‍ അല്ല കേരളം പ്രതീക്ഷിക്കുന്നത് എന്നാണ് എ.കെ സാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. വൈറ്റില മുതല്‍ ഇടപ്പള്ളി വരെയുള്ള ഗതാഗതം തടഞ്ഞായിരുന്നു കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ സമരം.

'വി.ഡി സതീശന്‍ എന്ന നേതാവില്‍ നിന്ന് ഇത്തരം പ്രാകൃതമായ സമരമുറകള്‍ അല്ല കേരളം പ്രതീക്ഷിക്കുന്നത്. അദ്ദേഹം തന്റെ അണികളോട് കാലഹരണപ്പെട്ട സമരമുറകള്‍ മാറ്റാന്‍ പറയണം. എന്നിട്ട് കോണ്‍ഗ്രസ് കുറച്ച് കൂടി ഭൗതികമായി മുന്നേറണം.'- എ.കെ സാജന്‍

എ.കെ സാജന് പുറമെ ജോജു ജോര്‍ജും സമരത്തിനെതിരെ രംഗത്തെത്തി. ഇരുവരും ഒരുമിച്ച് ഇതുവഴി യാത്ര ചെയ്യവെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. സമരത്തിനെതിരെ പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്റെ കാര്‍ തകര്‍ക്കുകയും ചെയ്തു. ആള്‍ക്കാരെ ബുദ്ധിമുട്ടിച്ചല്ല സമരം നടത്തേണ്ടത് എന്നാണ് ജോജു പ്രതികരിച്ചത്.

കൊവിഡ് കാലത്ത് ജീവിക്കാന്‍ നെട്ടോട്ടം ഓടുന്നവരെയാണ് ബുദ്ധിമുട്ടിക്കുന്നതെന്ന് ജോജു പ്രതികരിച്ചു. താന്‍ കോണ്‍ഗ്രസിനെതിരെല്ല, ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല. കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയെ നാണം കെടുത്താന്‍ വിവരം ഇല്ലാത്തവര്‍ ചെയ്തതാണ് ഈ സമരമെന്നും ജോജു മാധ്യമങ്ങളോട് സംസാരിക്കവെ പ്രതികരിച്ചു.

തിങ്കളാഴ്ച രാവിലെ ഇടപ്പള്ളി- വൈറ്റില ദേശീയപാത ഉപരോധിച്ചായിരുന്നു കോണ്‍ഗ്രസിന്റെ സമരം. മണിക്കൂറുകളോളം നീണ്ടുനിന്ന സമരത്തില്‍ നൂറുകണക്കിന് വാഹനങ്ങളായിരുന്നു വഴിയില്‍ കുടുങ്ങിക്കിടക്കുന്നത്. ആറ് കിലോമീറ്ററില്‍ അധികമുള്ള ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം.

ക്രിയേറ്റിവ് ഹെഡ് സ്ഥാനത്ത് നിന്ന് എംഡിഎംഎ കേസിലെ പ്രതിയെ നീക്കി, ഒബ്സ്ക്യൂറ എന്റർടെയിൻമെന്റിന്റെ വിശദീകരണം

പൊട്ടിച്ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും ദേവദത്ത് ഷാജിയുടെ ആദ്യ ചിത്രം, മികച്ച പ്രതികരണങ്ങളുമായി 'ധീരൻ' തിയറ്ററുകളിൽ

ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഏഷ്യാനെറ്റ് ന്യൂസ് , ബാർക്ക് റേറ്റിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് ഇടിഞ്ഞ് റിപ്പോർട്ടർ ടിവി, രണ്ടാമത് 24

കൊച്ചിയില്‍ എംഡിഎംഎയുമായി യുട്യൂബര്‍ യുവതിയും സുഹൃത്തും പിടിയില്‍

കാലടി സംവരണ അട്ടിമറി; പരാതിക്കാരിക്ക് പിഎച്ച്ഡി പ്രവേശനം നല്‍കണമെന്ന് ഹൈക്കോടതി, സംഭവിച്ചതെന്ത്?

SCROLL FOR NEXT