Film News

എമ്മിയില്‍ ചരിത്രം തിരുത്തി 'ഷോഗണ്‍'; 76-ാമത് പ്രൈം ടൈം എമ്മി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

76-ാമത് എമ്മി പുരസ്‌കാര വേദിയില്‍ ചരിത്രമെഴുതി അമേരിക്കന്‍ ഡ്രാമ സീരീസ് 'ഷോഗണ്‍'. ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ എമ്മി പുരസ്‌കാരം നേടുന്ന സീരീസ് എന്ന റെക്കോര്‍ഡാണ് 'ഷോഗണ്‍' സ്വന്തമാക്കിയത്. ഡ്രാമ സീരിസിലെ മികച്ച നടന്‍, മികച്ച നടി, മികച്ച ഡ്രാമ സീരീസ് എന്നിവ ഉള്‍പ്പെടെ 18 പുരസ്‌കാരങ്ങളാണ് ഷോഗണ്‍ സ്വന്തമാക്കിയത്. ഹിരോയുകി സനാഡയാണ് ഡ്രാമ വിഭാഗത്തില്‍ ഷോഗണിലൂടെ മികച്ച നടനുള്ള പുരസ്‌കാരം നേടിയത്. മികച്ച നടിയായി അന്ന സവായി തിരഞ്ഞെടുക്കപ്പെട്ടു. പുരസ്‌കാര വേദിയില്‍ 25 നോമിനേഷനുകളാണ് ഷോഗണിനുണ്ടായിരുന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ച 5:30നായിരുന്നു അവാര്‍ഡ് പ്രഖ്യാപനം ആരംഭിച്ചത്.

ഔട്ട്സ്റ്റാന്റിംഗ് കോമഡി വിഭാഗത്തില്‍ അമേരിക്കന്‍ ടെലിവിഷന്‍ സീരീസായ 'ഹാക്ക്‌സ്' മികച്ച സീരീസായി തിരഞ്ഞെടുക്കപ്പെട്ടു. ലിമിറ്റഡ് ഓര്‍ ആന്തോളജി സീരീസ് വിഭാഗത്തില്‍ 'ബേബി റെയിന്‍ഡീര്‍' മികച്ച സീരീസിനുള്ള പുരസ്‌കാരം നേടി. 4 എമ്മി അവാര്‍ഡുകളാണ് 'ബേബി റെയിന്‍ഡീറിന് ലഭിച്ചത്. ജെറെമി അലന്‍ വൈറ്റ് 'ദി ബെയര്‍' എന്ന സീരീസിലൂടെ കോമഡി സീരീസ് വിഭാഗത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ വിഭാഗത്തില്‍ ഹാക്ക്‌സിലൂടെ ജീന്‍ സ്മാര്‍ട്ട് മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. റിച്ചാര്‍ഡ് ഗാഡാണ് ലിമിറ്റഡ് ഓര്‍ ആന്തോളജി വിഭാഗത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. 'ബേബി റെയിന്‍ഡീര്‍' എന്ന സീരീസിലെ പ്രകടനത്തിനായിരുന്നു പുരസ്‌കാരം. ഇതേ വിഭാഗത്തില്‍ 'ട്രൂ ഡിറ്റക്ടീവ്' എന്ന സീരീസിലൂടെ ജോഡി ഫോസ്റ്റര്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടി.

പുരസ്‌കാര വേദിയില്‍ നേട്ടമുണ്ടാക്കിയ സീരീസുകളുടെ ലിസ്റ്റില്‍ ഒരു പ്രധാനപ്പെട്ട പേരായിരുന്നു അമേരിക്കന്‍ കോമഡി സീരീസായ 'ദി ബെയര്‍'. 23 നോമിനേഷനുകളില്‍ നിന്ന് 4 പ്രധാനപ്പെട്ട പുരസ്‌കാരങ്ങളാണ് ദി ബെയര്‍ സ്വന്തമാക്കിയത്. കോമഡി സീരീസ് വിഭാഗത്തില്‍ മികച്ച നടന്‍, മികച്ച സഹനടന്‍, മികച്ച സഹനടി എന്നീ എമ്മി പുരസ്‌കാരങ്ങളാണ് സീരീസിന് ലഭിച്ചത്. ലോസ് ഏഞ്ചല്‍സിലെ പീക്കോക്ക് തിയേറ്ററില്‍ വച്ചാണ് പുരസ്‌കാരദാനം നടന്നത്. യൂജിന്‍ ലെവിയും മകന്‍ ഡാന്‍ ലെവിയുമായിരുന്നു അവതാരകര്‍.

ജോജുവിന്റെ മാസ് ആക്ഷനുമായി ‘വരവ്’, ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

നയമോ നിലപാട് മാറ്റമോ? വിവാദമാകുന്ന മദ്യനയവും മുൻ നിലപാടുകളും

'ഇന്നാ ചരട് മുറിച്ച് നോക്ക്, കുറി മായ്ച്ച് നോക്ക്'; 'അനന്തൻ കാട്' ഗ്ലിംപ്സ് പുറത്ത്

'ബാലൻ' മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായ പേര്, അതിനോട് നീതി പുലർത്തുക എന്നത് വലിയ ചലഞ്ച്: ചിദംബരം

തീപാറുന്ന നോട്ടവുമായി വെട്രിവേൽ കുമാരൻ; 'അനന്തൻ കാട്' സിനിമയിലെ ആര്യയുടെ ക്യാരക്ടർ പോസ്റ്റർ

SCROLL FOR NEXT