യുവതാരം നസ്ലൻ നായകനാവുന്ന റൊമാന്റിക് കോമഡി ഡ്രാമാ ചിത്രമായ " 18+ "ജൂലായ് ഏഴ് മുതൽ പ്രദർശനത്തിനെത്തുന്നു."ജോ ആന്റ് ജോ " എന്ന ചിത്രത്തിനു ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സോഷ്യൽ മീഡിയ താരങ്ങളായ സാഫ് ബ്രോസ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
മീനാക്ഷി ദിനേശാണ് നായിക. ബിനു പപ്പു,മാത്യു തോമസ്, രാജേഷ് മാധവൻ, മനോജ് കെ യു, ശ്യാം മോഹൻ, കുമാർ സുനിൽ,ബാബു അന്നൂർ,നിഖില വിമൽ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
ഫലൂദ എന്റർടെയ്ൻമെന്റ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ,സുഹൈൽ, വൈശാഖ് സുഗുണൻ എന്നിവരുടെ വരികൾക്ക് "മദനോത്സവം" എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ ക്രിസ്റ്റോ സേവ്യർ സംഗീത സംവിധാനം നിർവഹിക്കുന്നു.
എ ഡി ജെ,രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. എഡിറ്റർ-ചമൻ ചാക്കോ, പശ്ചാത്തല സംഗീതം-ക്രിസ്റ്റോ സേവ്യർ,പ്രൊഡക്ഷൻ ഡിസൈനർ-നിമേഷ് താനൂർ