Film News

Its Time To Blow The Final Whistle: 'ട്വല്‍ത്ത് മാന്‍' ടീസര്‍

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ട്വല്‍ത്ത് മാനിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രം ഹോട്ട്‌സ്റ്റാറിലൂടെ ഒടിടി റിലീസായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ദൃശ്യത്തിന് ശേഷം മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ട്വല്‍ത്ത് മാന്‍.

അദിതി രവി, അനുശ്രീ, പ്രിയങ്ക നായര്‍, വീണാ നന്ദകുമാര്‍, ലിയോണ ലിഷോയ്, ശിവദ, സൈജു കുറുപ്പ്, അനു മോഹന്‍, ഉണ്ണി മുകുന്ദന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു. നവാഗതനായ കെ.ആര്‍.കൃഷ്ണകുമാറിന്റേതാണ് തിരക്കഥ. സസ്‌പെന്‍സ് സ്വഭാവത്തിലുള്ള ചിത്രത്തില്‍ ഒറ്റദിവസത്തെ സംഭവമാണ് കഥയാകുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സതീഷ് കുറുപ്പാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് വിനായകന്‍. അനില്‍ ജോണ്‍സനാണ് സംഗീത സംവിധാനം.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT