Film News

ആരാണ് പന്ത്രണ്ടാമൻ?, മോഹൻലാലിനൊപ്പം ട്വൽത് മാൻ; ജീത്തുവിന്റെ ത്രില്ലർ

ജീത്തു ജോസഫ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് 'ദി ട്വൽത് മാൻ' എന്ന് പേരിട്ടു. ദൃശ്യം 2വിന് ശേഷം മോഹൻലാലിനൊപ്പം ജീത്തു ഒന്നിക്കുന്ന സിനിമയുടെ രചന കെ.ആർ കൃഷ്ണകുമാർ ആണ്. സിനിമയുടെ ചിത്രീകരണം ഉടൻ തുടങ്ങും. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. മഞ്ഞു മൂടിയ രാത്രിയിൽ ദുരൂഹത തോന്നിപ്പിക്കുന്ന ഒരു വീട്ടിലേക്ക് ഒരാൾ പോകുന്നതാണ് ടൈറ്റിൽ പോസ്റ്റർ. ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.

സിനിമാ ചിത്രീകരണത്തിന് സർക്കാർ അനുമതി നൽകിയാൽ ഉടൻ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമെന്ന് ജീത്തു ജോസഫ് ദ ക്യുവിനോട് പറഞ്ഞിരുന്നു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും സിനിമയുടെ ചിത്രീകരണം. ഒരു മിസ്റ്ററി ത്രില്ലർ ചിത്രമാണ് ഒരുക്കുന്നത്. സിനിമ ഒടിടിയ്ക്ക് വേണ്ടിയാണോ എന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ ഒന്നുമായിട്ടില്ലെന്നും ജീത്തു ജോസഫ് പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങളിൽ അയവ്‌ വന്നാലുടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയിൽ മോഹൻലാൽ അഭിനയിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷമായിരിക്കും ബ്രോഡാഡിയുടെ ചിത്രീകരണം ആരംഭിക്കുന്നത്.

ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ദൃശ്യവും ദൃശ്യം ടൂവും മികച്ച വിജയമായിരുന്നു നേടിയിരുന്നത്. ദൃശ്യം തീയറ്ററിൽ റിലീസ് ചെയ്തപ്പോൾ ആമസോൺ പ്രൈമിലായിലായിരുന്നു ദൃശ്യം 2 റിലീസ് ചെയ്തത്. പ്രമുഖ സിനിമ വെബ്സൈറ്റായ ഐഎംഡിബിയിൽ ലോകത്തിലെ തന്നെ ‘മോസ്റ്റ് പോപ്പുലർ’ സിനിമകളുടെ പട്ടികയിൽ ദൃശ്യം 2 ഇടം നേടിയിരുന്നു. സിനിമ ഹിന്ദിയിലും തെലുങ്കിലും റീമേക്ക് ചെയ്യുന്നുണ്ട് .

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT