അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി
Published on

സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു. മ്മൂട്ടി കമ്പനിയാണ് ഈ ചിത്രം നിർമ്മിക്കുന്നത് എന്നാണ് റിപ്പോർട്ട്. തകഴിയുടെ പ്രസിദ്ധമായ നോവലായ രണ്ടിടങ്ങഴിയാണ് അടൂർ സിനിമയാക്കുന്നത് എന്നും റിപ്പോർട്ടുകളുണ്ട്.

ഇത് നാലാം തവണയാണ് മമ്മൂട്ടിയും അടൂരും ഒന്നിക്കുന്നത്. 1987 ൽ അനന്തരം എന്ന സിനിമയിലൂടെയാണ് മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും ആദ്യമായി ഒന്നിച്ചത്. തുടർന്ന് വിധേയൻ, മതിലുകൾ എന്നീ സിനിമകളിലും ഇരുവരും ഒന്നിച്ചു. വിധേയനിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു.

അതേസമയം ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവൽ ആണ് ഇനി പുറത്തിറങ്ങാനുള്ള മമ്മൂട്ടി ചിത്രം. നവംബർ 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. മാമൂട്ടിക്ക് പുറമെ വിനായകൻ, ജിബിൻ ഗോപിനാഥ് തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്.

മമ്മൂട്ടി ഇപ്പോൾ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പാട്രിയറ്റ് എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ്. ഏറെ വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ താരനിരയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരുമുണ്ട്. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in