

ദമാക് പ്രോപ്പർട്ടീസ് ദുബായിലെ ഏഴാമത്തെ മാസ്റ്റർ കമ്യൂണിറ്റിയായ ദമാക് ഐലൻഡ്സ് 2 ആരംഭിച്ചു ദുബായുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പദ്ധതി മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ, ക്രിസ്റ്റൽ ലഗൂണുകൾ എന്നിവ സംയോജിപ്പിച്ചാണ് നിർമിക്കുന്നത്. ഉഷ്ണമേഖല പ്രദേശങ്ങളുടെ ഊർജവും ദുബായുടെ അഭിലാഷവും ദമാക് ഐലൻഡ്സ് 2 പകർത്തുമെന്ന് പ്രോപ്പർട്ടീസ് മാനേജിങ് ഡയറക്ടർ അമീറ സജ്വാനി പറഞ്ഞു
കൊക്കകോള അരീനയിൽ നടന്ന ലോഞ്ചിങ് ചടങ്ങിൽ ദമാക് ഗ്രൂപ് സ്ഥാപകനും ചെയർമാനുമായ ഹുസൈൻ സജ്വാനി, മാനേജിങ് ഡയറക്ടർ അമീറ സജ്വാനി എന്നിവർ പങ്കെടുത്തു. ബോളിവുഡ് താരങ്ങളായ രൺബി കപൂർ, ആലിയ ഭട്ട് എന്നിവരുടെ പ്രകടനങ്ങളും അരങ്ങേറിയിരുന്നു. അറബ് സംഗീതജ്ഞൻ മാജിദ് അൽ മൊഹന്തിയുടെ സംഗീത നിശയും പരിപാടിക്ക് മാറ്റുകൂട്ടി.