Film News

ഹിന്ദു നടിമാരും അഭിനയം നിര്‍ത്തണമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ; ‘സൈറ വസീമിന്റെ പാത പിന്തുടരണം’

THE CUE

മതപരമായ കാരണങ്ങളാല്‍ അഭിനയം നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ച ബോളിവുഡ് നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ സൈറ വസീമിന്റെ പാത ഹിന്ദു നടിമാരും പിന്തുടരണമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ പ്രസിഡന്റ് സ്വാമി ചക്രപാണി. അഭിനയം നിര്‍ത്താനുള്ള സൈറ വസീമിന്റെ തീരുമാനം പ്രശംസിക്കേണ്ടതാണെന്നും അത് ഹിന്ദു നടിമാരും പിന്തുടരണമെന്നും ചക്രപാണി ട്വിറ്ററിലില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ്‌ സിനിമാരംഗത്ത് കടന്നുവന്നതിന് ശേഷം ജീവിതം മാറിപ്പോയെന്നും അജ്ഞത കൊണ്ട് ഈമാനില്‍ നിന്ന് അകന്നെന്നും ദംഗല്‍ എന്ന ചിത്രത്തിലെ നായികയായ സൈറ വസീം ഫേസ്ബുക്കില്‍ കുറിച്ചത്.കഴിഞ്ഞ അഞ്ച് വര്‍ഷം തന്റെ വ്യക്തിത്വത്തിലും തൊഴില്‍ രീതിയില്‍ സന്തോഷവതിയായിരുന്നില്ലെന്നും ഈ രംഗത്തോട് ചേര്‍ന്ന് പോകാന്‍ കഴിയുമെങ്കിലും തന്റെ ഇടം ഇതല്ലെന്നും സൈറ പറഞ്ഞിരുന്നു.

എപ്പോഴും എന്റെ ഈമാനെ തടസപ്പെടുത്തിക്കൊണ്ടിരുന്ന ചുറ്റുപാടില്‍ ഞാന്‍ ജോലി ചെയ്യുന്നത് തുടര്‍ന്നു. അതിനാല്‍ എന്റെ മതവുമായുള്ള എന്റെ ബന്ധം ഭീഷണി നേരിട്ടു. ഞാന്‍ ചെയ്യുന്നത് ഓക്കെയാണെന്നും ഒന്നും ബാധിക്കുന്നില്ലെന്നും എന്റെ അജ്ഞതയാല്‍ സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. എനിക്ക് ജീവിതത്തില്‍ നിന്ന് എല്ലാ ‘ബറാക്ക’യും (അനുഗ്രഹം) നഷ്ടമായി.
സൈറ വസീം

സൈറയുടെ ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും അക്കൗണ്ട് ആരും ഹാക്ക് ചെയ്തിട്ടില്ലെന്നും സൈറ സ്വയം എഴുതിയതാണെന്നും വ്യക്തമാക്കി അവരുടെ മാനേജര്‍ തുഹിന്‍ മിശ്ര രംഗത്തെത്തിയിരുന്നു.

എന്താണ് പിഎം ശ്രീ, എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു; കേരളത്തില്‍ വിവാദം എന്തിന്?

'അനുമതി ഇല്ലാതെ ഗാനം ഉപയോഗിച്ചു';'ഡ്യൂഡി'നെതിരെ പരാതിയുമായി ഇളയരാജ

കറുത്തമ്മയ്ക്കും പരീക്കുട്ടിക്കും 'ഇത്തിരി നേരം' കിട്ടിയിരുന്നെങ്കിൽ.. വേറിട്ട പ്രമോഷനുമായി 'ഇത്തിരിനേരം' ടീം

വാലിബൻ ഒറ്റ ഭാഗമായി ഇറക്കാൻ തീരുമാനിച്ചിരുന്ന സിനിമ, ഷൂട്ട് തുടങ്ങിയ ശേഷം കഥയിൽ മാറ്റങ്ങൾ വന്നു: ഷിബു ബേബി ജോൺ

'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സിലേത് ഹ്യൂമർ ടച്ചുള്ള കഥാപാത്രം'; വിഷ്ണു അഗസ്ത്യ

SCROLL FOR NEXT