Film Festivals

'കള്ളനോട്ടം' കൊല്‍ക്കത്ത രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച സിനിമ, ഐ.എഫ്.എഫ്.കെ അവഗണിച്ച ചിത്രമെന്ന് ഡോ.ബിജു

കൊല്‍ക്കത്ത ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത 'കള്ളനോട്ടം' ഇന്ത്യന്‍ സിനിമാ മത്സരവിഭാഗത്തില്‍ മികച്ച ചിത്രം. മേളയിലെ പ്രധാന പുരസ്‌കാരമായ ഗോള്‍ഡന്‍ റോയല്‍ ബംഗാള്‍ ടൈഗര്‍ അവാര്‍ഡാണ് സിനിമക്ക് ലഭിച്ചത്. 7 ലക്ഷം രൂപയും ട്രോഫിയും ആണ് പുരസ്‌കാരം.

കുട്ടികളെയും അപ്രതീക്ഷിതമായി കയ്യിലെത്തുന്ന ഗോപ്രോ ക്യാമറയെയും കേന്ദ്രീകരിച്ച് കഥ പറയുന്ന ചിത്രമാണ് കള്ളനോട്ടം. വസുദേവ് സജീഷ് മാരാര്‍, സൂര്യദേവ്, അന്‍സു മരിയ തോമസ്, വിനീത കോശി എന്നിവരാണ് സിനിമയിലെ താരങ്ങള്‍. പൂര്‍ണമായും ഗോപ്രോ ക്യാമറയില്‍ ചിത്രീകരിച്ച സിനിമ കൂടിയാണ് കള്ളനോട്ടം. സംസ്ഥാന പുരസ്‌കാരം ലഭിച്ച ഒറ്റമുറി വെളിച്ചം ആണ് രാഹുല്‍ റിജി നായരുടെ ആദ്യ സിനിമ.

ഡോ.ബിജുവിന്റെ കുറിപ്പ്

രാഹുലിന്റെ ആദ്യ സിനിമ ഒറ്റമുറി വെളിച്ചവും ഐ എഫ് എഫ് കെ യില്‍ തിരഞ്ഞെടുത്തിരുന്നില്ല. പിന്നീട് 4 സംസ്ഥാന അവാര്‍ഡുകളും ഒട്ടേറെ അന്താരാഷ്ട്ര മേളകളിലേക്ക് സെലക്ഷനും ലഭിച്ചിരുന്നു. ഐ എഫ് എഫ് കെ തഴയുന്ന സ്വതന്ത്ര സിനിമകള്‍ പിന്നീട് മറ്റു പ്രധാന ചലച്ചിത്ര മേളകളില്‍ പുരസ്‌കാരം നേടുന്ന ചരിത്രത്തിന് ഒരു ഉദാഹരണം കൂടി....ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍

'ലോക'യുടെ മുഴുവൻ ലോകങ്ങളുടെയും റഫ് വിഷ്വലൈസേഷൻ നടത്തിയിട്ടുണ്ട്: എ ഐ വിഷ്വലൈസർ അജ്മൽ ഹനീഫ് അഭിമുഖം

ഒരു തീപ്പൊരി മതി, ആളിക്കത്താൻ; അതിന് വേണ്ടി നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കണം: ഷിബിന്‍ എസ് രാഘവ്

രാജ്യത്തെ മികച്ച സംരംഭങ്ങളിലൊന്ന്; MYOPക്ക് ഭാരത് സംരംഭകത്വ അവാർഡ്

വരുന്നു മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം; 'വൃഷഭ' ടീസർ സെപ്റ്റംബർ 18ന്

ഇത് എന്‍റെ കരിയറിലെ ആദ്യത്തെ നെഗറ്റീവ് ഷെയിഡ് കഥാപാത്രം, കൗതുകം തോന്നിച്ച ഒന്ന്: ധ്യാന്‍ ശ്രീനിവാസന്‍

SCROLL FOR NEXT