Film Festivals

രാധിക ആപ്‌തേക്ക് എമ്മി നോമിനേഷന്‍; പുരസ്‌കാരത്തിന് മാറ്റുരയ്ക്കാന്‍ മൂന്ന് ഇന്ത്യന്‍ സീരീസുകളും 

THE CUE

ഈ വര്‍ഷത്തെ എമ്മി പുരസ്‌കാര നോമിനേഷേനുകള്‍ പ്രഖ്യാപിച്ചു. നെറ്റ്ഫ്‌ലിക്‌സിന്റെ ഇന്ത്യന്‍ ഒറിജിനല്‍ സീരീസായ ‘സേക്രഡ് ഗെയിംസ്’, ‘ലസ്റ്റ് സ്റ്റോറീസ്’ എന്നിവയും ആമസോണ്‍ പ്രൈമിലെ ‘ദി റീമിക്‌സും’ നോമിനേഷനുകളില്‍ ഇടം നേടി. ലസ്റ്റ് സ്റ്റോറീസിലെ അഭിനയത്തിന് രാധിക ആപ്‌തെ മികച്ച നടിക്കുള്ള പുരസ്‌കാരത്തിലേക്കും നോമിനേറ്റ് ചെയ്യപ്പെട്ടു.

ഡ്രാമ സീരീസ് വിഭാഗത്തിലാണ് സേക്രഡ് ഗെയിംസ് പുരസ്‌കാരത്തിനായി മത്സരിക്കുക, മിനി സീരീസ് വിഭാഗത്തില്‍ ലസ്റ്റ് സ്‌റ്റോറീസും, നോണ്‍ സ്‌ക്രിപ്റ്റഡ് എന്റര്‍ടെയ്‌മെന്റ് വിഭാഗത്തില്‍ ‘ദി റീമിക്‌സും’ മത്സരിക്കും. ആകെ 11 വിഭാഗങ്ങളിലായി 44 നോമനേഷനുകളാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. 21 രാജ്യങ്ങളില്‍ നിന്നുള്ള ആര്‍ട്ടിസ്റ്റുകള്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. നവംബര്‍ 25നാണ് പ്രഖ്യാപനം.

സേക്രഡ് ഗെയിംസിന്റെ സംവിധായകരായ അനുരാഗ് കശ്യപ്, വിക്രമാദിത്യ മോട്വാനെ, നീരജ് ഗായ്വാന്‍ എന്നിവരും രാധിക ആപ്‌തെയുമെല്ലാം പട്ടികയില്‍ ഇടം നേടിയതിന്റെ സന്തോഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT