Film Festivals

കാന്‍ ചലച്ചിത്ര മേള: പാം ദി ഓര്‍ കൊറിയന്‍ ചിത്രം ‘പാരസൈറ്റി’ന്; ടറന്റീനോ ചിത്രത്തിന് പുരസ്‌കാരമില്ല

കാന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ പാം ദി ഓര്‍ പുരസ്‌കാരം ബോങ് ജൂന്‍ ഹോ സംവിധാനം ചെയ്ത പാരസൈറ്റ് സ്വന്തമാക്കി. ആദ്യമായാണ് കൊറിയന്‍ ചിത്രം പാം ഡി ഓര്‍ നേടുന്നത്. വിഖ്യാത സംവിധായകന്‍ അലജാന്‍ഡ്രോ ഗോണ്‍സല്‍വസ് ഇനരിറ്റു അധ്യക്ഷനായ ജൂറിയാണ് പാം ഡി ഓര്‍ നിര്‍ണയിച്ചത്. കാന്‍ മേളയില്‍ മത്സരവിഭാഗത്തിലെത്തിലെത്തിയ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരി ചലച്ചിത്രകാരിയായ മറ്റി ദിയോപിന്റെ അറ്റ്‌ലാന്റിക് ആണ് റണ്ണര്‍ അപ്പ് ഗ്രാന്‍ഡ് പ്രിക്‌സ്. ഈ വര്‍ഷം നൂറാം വാര്‍ഷികം ആഘോഷിക്കുന്ന കൊറിയന്‍ സിനിമയ്ക്ക് ഇരട്ടിമധുരം നല്‍കുന്നത് കൂടിയാണ് ഈ അവാര്‍ഡ്.

ഒരു സമ്പന്നമായ വീട്ടിലേക്കെത്തുന്ന ഒരു കുടുംബം അപ്രതീക്ഷിതമായി നേരിടുന്ന പ്രശ്‌നങ്ങളുടെ കഥയാണ് ചിത്രം പറഞ്ഞത്. ബാര്‍ക്കിങ്ങ് ഡോഗ് നെവര്‍ ബൈറ്റ്, മെമറീസ് ഓഫ് മര്‍ഡര്‍, മദര്‍, ഓക്ജ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സംവിധായകനാണ് ബോങ് ജൂന്‍ ഹോ.

. യൂറോപ്പിലെ അനധികൃത കുടിയേറ്റത്തിന്റെ കഥയായിരുന്നു മറ്റി ദിയോ ചിത്രം പറഞ്ഞത്.'ലിറ്റില്‍ ജോ' എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രീട്ടീഷ് അഭിനേത്രി എമിലി ബീച്ചാം മികച്ച നടിയായും 'പെയ്ന്‍ ആന്‍ഡ് ഗ്ലോറി' എന്ന ചിത്രത്തിലെ അഭിനയത്തിന് അന്റോണിയോ ബന്‍ഡേറാസ് മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു.

രണ്ട് തവണ പാം ദി ഓര്‍ നേടിയിട്ടുള്ള ബെല്‍ജിയന്‍ സഹോദരങ്ങളായ ജീന്‍ പിയര്‍- ലൂക്ക് ഡാര്‍ഡെന്‍ എന്നിവര്‍ക്കാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം. 'യങ്ങ് അഹമ്മദ്' എന്ന ചിത്രമാണ് ഇരുവര്‍ക്കം അവാര്‍ഡ് നേടിക്കൊടുത്തത്. 'പോര്‍ട്ട്രയിറ്റ് ഓഫ് എ ലേഡി ഓണ്‍ ഫയര്‍' എന്ന ചിത്രത്തിലൂടെ സെലിന് സിയാമ്മ മികച്ച തിരക്കഥാകൃത്തായി തെരഞ്ഞെടുക്കപ്പെട്ടു.

ഹോളിവുഡ് സംവിധായകന്‍ ക്വന്റിന്‍ ടറന്റീനോയുടെ ഏറ്റവും പുതിയ ചിത്രമായ 'വണ്‍സ് അപ് ഓണ്‍ എ ടൈം ഇന്‍ ഹോളിവുഡി'ന് പുരസ്‌കാരം ഒന്നും നേടാനായില്ല. ടറന്റീനോയുടെ ഹിറ്റ് ചിത്രമായ 'പള്‍പ് ഫിക്ഷന്‍' പുറത്തിറങ്ങി 25 വര്‍ഷം പൂര്‍ത്തിയായ അതേ ദിനത്തിലായിരുന്നു പുതിയ ചിത്രത്തിന്റെയും പ്രീമിയര്‍ നടന്നത്. ചിത്രത്തിന് ആറ് മിനിറ്റ് നീണ്ട സ്‌റാന്‍ഡിങ്ങ് ഒവേഷനായിരുന്നു മേളയില്‍ ലഭിച്ചത്. മേളയിലെ ഇത്തവണത്തെ 'പാംഡോഗ്' പുരസ്‌കാരം ടറന്റീനോ നേരത്തെ നേടിയിരുന്നു.

ജാപ്പനീസ് സംവിധായകനായ ഹിരോസാകു കൊറീദയ്ക്കായിരുന്നു കഴിഞ്ഞ വര്‍ഷം പാം ദി ഓര്‍ . 'ഷോപ്ലിഫ്‌റ്റേഴ്‌സ് എന്ന ചിത്രമായിരുന്നു അദ്ദേഹത്തിനു പുരസ്‌കാരം നേടിക്കൊടുത്തത്.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT