Film Festivals

‘ഓര്‍മയില്ലേ ഗുജറാത്ത്‌’; പൗരത്വനിയമത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് വംശഹത്യാ സിനിമകളുടെ പ്രദര്‍ശനം

THE CUE

പൗരത്വ ഭേദഗതി നിയമവും, പൗരത്വ പട്ടികയും നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് ചലച്ചിത്ര-സാംസാകാരിക - അക്കാദമിക പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് കോഴിക്കോട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. 'വാച്ച് ഔട്ട്' അഖില ഭാരതീയ ആന്റിനാസി ഫിലിം ഫെസ്റ്റിവല്‍ എന്ന പേരില്‍ ജനുവരി 18,19 തിയ്യതികളിലണ് മേള നടക്കുന്നത്. കോഴിക്കോട് ആനക്കുളത്തുള്ള കേരള ചലച്ചിത്ര അകാദമി ഹാളിലാണ് മേള നടക്കുന്നത്.

സ്പാനിഷ് ചിത്രം ‘ദ ഫോട്ടോഗ്രഫര്‍ ഓഫ് ദ മൗത്തോസസാണ് ഉദ്ഘാടന ചിത്രം, പോളിഷ് ചിത്രം ‘ഇന്‍ഡാര്‍ക്ക്‌നെസ്സ്’, ജര്‍മന്‍ ചിത്രങ്ങളായ ‘ദ ബോയ് ഇന്‍ സ്‌ട്രൈപ്പ്ഡ് പൈജാമാസ്’, ‘എലോണ്‍ ഇന്‍ ബെര്‍ലിന്‍’, ‘മൈ ഫ്യൂറര്‍-റിയല്‍ ട്രൂവസ്റ്റ് ട്രൂത്ത് എബൗട്ട് അഡോള്‍ഫ് ഹിറ്റ്‌ലര്‍’ എന്നീ ചിത്രങ്ങളും, ഗുജറാത്ത് കൂട്ടക്കൊല പ്രമേയമാക്കിയ നന്ദിത ദാസ് ചിത്രം ‘ഫിറാഖ് ‘തുടങ്ങിയവ മേളയില്‍ പ്രദര്‍ശിപ്പിക്കും. തിരുവനന്തപുരം അന്താരാഷ്ട്ര ചലചിത്രമേളയില്‍ മികച്ച നവാഗത സവിംധായകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ ചിത്രമായ ‘ആനിമാണി’ മേളയിലെ പ്രധാന ആകര്‍ഷണമാണ്. സിനിമയുടെ സംവിധായകന്‍ ഫാഹിം ഇര്‍ശാദ് പ്രദര്‍ശനത്തിനെ തുടര്‍ന്നുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയും ചെയ്യും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നടി പാര്‍വതി തിരുവോത്ത്, സംവിധായകരും എഴുത്തുകാരുമായ സക്കരിയ, മുഹ്‌സിന്‍ പരാരി, ഹര്‍ഷദ്,സുഹാസ്,ശറഫു, ആര്‍ട് ഡയറക്ടര്‍ അനീസ് നാടോടി തുടങ്ങിയവര്‍ മേളയില്‍ പങ്കെടുക്കും.സിനിമാ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം പ്രമുഖ സര്‍വകലാശാലയിലെ ഗവേഷകര്‍ പങ്കെടുക്കുന്ന പ്രബന്ധാവതരണവും ചര്‍ച്ചകളും നടക്കും. ഡോ എകെ വാസു(എഴുത്തുകാരന്‍), ശഫത് മഖ്ബൂല്‍ വാനി(ജെഎന്‍യുവില്‍ നിന്നുള്ള ഗവേഷക വിദ്യാര്‍ഥി), ഡോ ഡിക്കന്‍സ് ലിയോനാര്‍ഡ് എം(ഹൈദരബാദ് സര്‍വകലാശാല) തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുക്കും.

മേളയുടെ ഭാഗമായി ഒന്നാം ദിവസം വൈകീട്ട് ജെ എന്‍ യു നിന്നുള്ള റാപ്പ് ഗായകന്‍ സുമീത്ത് സാമോസ്, പ്രശസ്ത സൂഫി സംഗീതജ്ഞന്‍ സമീര്‍ ബിന്‍സിയുടെയും സംഗീത വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT