Film Events

ഫോറന്‍സിക് ബോളിവുഡില്‍, ടൊവിനോ തോമസിന്റെ റോളില്‍ വിക്രാന്ത് മസേ

മറ്റൊരു മലയാള ചിത്രം കൂടി ബോളിവുഡ് റീമേക്കിന്. കൊവിഡ് ലോക്ക് ഡൗണിന് മുമ്പ് തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ച ടൊവിനോ തോമസ് ചിത്രം 'ഫോറന്‍സിക്' ആണ് ഹിന്ദിയില്‍ ഒരുങ്ങുന്നത്. വിക്രാന്ത് മസേ ടൊവിനോ തോമസ് അവതരിപ്പിച്ച നായകകഥാപാത്രമായി എത്തും. മറ്റ് അഭിനേതാക്കളെ പുറത്തുവിട്ടിട്ടില്ല.

ഇന്റലിജന്റ് ഫിലിം എന്നാണ് വിക്രാന്ത് മസേ ഫോറന്‍സികിനെ വിശേഷിപ്പിച്ചത്. അഖില്‍ പോളും അന്‍സാര്‍ ഖാനും ചേര്‍ന്നാണ് മലയാളം പതിപ്പ് സംവിധാനം ചെയ്തത്. ടൊവിനോ തോമസ് അവതരിപ്പിച്ച ഫോറന്‍സിക് ഓഫീസറുടെ റോളിലാണ് വിക്രാന്ത് എത്തുക.

മിനി ഫിലിംസിന്റെ ബാനറില്‍ മന്‍സി ബംഗ്ലയാണ് ഫോറന്‍സിക് ഹിന്ദിയിലെത്തിക്കുന്നത്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും, അന്ന ബെന്‍ നായികയായ ഹെലന്‍ എന്നീ സിനിമകളും ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നുണ്ട്. ജോണ്‍ എബ്രഹാം ആണ് അയ്യപ്പനും കോശിയും റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

മിനിസ്‌ക്രീനില്‍ നിന്ന് അഭിനയ രംഗത്തെത്തിയ വിക്രാന്ത് മസേ ലൂട്ടേര, ദില്‍ ധഡ്കനേ ദോ, ഹാല്‍ഫ് ഗേള്‍ഫ്രണ്ട് എന്നീ സിനിമകളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. കൊങ്കണാ സെന്‍ ശര്‍മ്മയുടെ എ ഡത്ത് ഇന്‍ ദ ഗഞ്ചിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിം ഫെയര്‍ നോമിനേഷനും ലഭിച്ചിരുന്നു. മിര്‍സാപൂരിലെ ബബ്ലു എന്ന കഥാപാത്രമാണ് വിക്രാന്തിന് വലിയ സ്വീകാര്യത നേടിക്കൊടുത്തത്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Vikrant Massey steps into Tovino Thomas' role Bollywood remake of Malayalam thriller, Forensic

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

SCROLL FOR NEXT