Film Events

'800'ല്‍ നിന്ന് വിജയ് സേതുപതി പിന്‍മാറി, തീരുമാനം മുത്തയ്യ മുരളീധരന്റെ അഭ്യര്‍ത്ഥനയ്ക്കും പിന്നാലെ

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതത്തെ അധികരിച്ച് ഒരുക്കുന്ന 800 എന്ന ചിത്രത്തില്‍ നിന്ന് നടന്‍ വിജയ് സേതുപതി പിന്‍മാറി. മുത്തയ്യ മുരളീധരന്റെ വേഷം ചെയ്യുന്നതില്‍ വിജയ് സേതുപതിക്കെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ശ്രീലങ്കയിലെ തമിഴ് കൂട്ടക്കൊലയെ ന്യായീകരിച്ച വ്യക്തിയാണ് മുരളീധരനെന്ന് ആരോപിച്ചായിരുന്നു പ്രചരണം. കൂടാതെ മഹീന്ദ്ര രാജപക്‌സെ അനുകൂല നിലപാടാണ് മുരളീധരന്‍ സ്വീകരിച്ചതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. അതിനിടെ ചിത്രത്തില്‍ നിന്ന് പിന്‍മാറാന്‍ മുരളീധരന്‍ തന്നെ വിജയ് സേതുപതിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

'എന്റെ മേലുള്ള തെറ്റിദ്ധാരണ കാരണം 800 എന്ന സിനിമയില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് വിജയ് സേതുപതിയില്‍ ചിലര്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഞാന്‍ കാരണം തമിഴ്‌നാട്ടിലെ ഒരു നല്ല കലാകാരന്‍ ബുദ്ധിമുട്ടേണ്ടി വരുന്നത് ആഗ്രഹിക്കുന്നില്ല. വിജയ് സേതുപതിയുടെ ഭാവിയിലെ സിനിമകള്‍ക്കും പ്രശ്‌നമുണ്ടാകരുത്. അതിനാല്‍ ഈ പടത്തില്‍ നിന്ന് പിന്‍മാറാനായി അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കുകയാണ്. തടസങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ അതില്‍ ഞാന്‍ തളര്‍ന്നിട്ടില്ല. അതെല്ലാം നേരിട്ടുതന്നെയാണ് ഇതുവരെയും എത്തിയത്‌. യുവ ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രചോദനമായിരിക്കും എന്ന് കരുതിയാണ് എന്നെക്കുറിച്ച് സിനിമയെടുക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ അതിനും തടസം വന്നിരിക്കുകയാണ്. എന്നാല്‍ ഇതെല്ലാം മറികടന്നും ചിത്രം യാഥാര്‍ത്ഥ്യമായി അവരിലേക്കെത്തുമെന്നാണ്‌ പ്രതീക്ഷ. തുടര്‍ന്നുള്ള കാര്യങ്ങള്‍ അറിയിക്കാമെന്ന് പ്രൊഡക്ഷന്‍ കമ്പനി അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് എല്ലാവിധ പിന്‍തുണയും നല്‍കുന്നു. എല്ലാവര്‍ക്കും നന്ദി' . മുത്തയ്യ മുരളീധരന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഈ മാസം 8 നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷന്‍ പിക്ചറും പുറത്തുവന്നത്. അന്നുമുതല്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധവും ആരംഭിച്ചു. സംഭവത്തില്‍ വിജയ് സേതുപതി കടുത്ത മാനസിക പ്രയാസത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തമിഴ് വിരുദ്ധനായി ചിത്രീകരിക്കുന്നത് വേദനയുണ്ടാക്കുന്നതായി മുത്തയ്യ മുരളീധരനും വ്യക്തമാക്കിയിരുന്നു.

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT