Film Events

ജോര്‍ജുകുട്ടിയല്ല ഇനി രാമബാബുവിന്റെ ബ്രില്യന്‍സ്, വെങ്കിടേഷിനൊപ്പം ജീത്തുവിന്റെ തെലുങ്ക് ദൃശ്യം 2 മാര്‍ച്ചില്‍

ദൃശ്യം സെക്കന്‍ഡ് ആമസോണിലൂടെ പ്രേക്ഷകരിലെത്തിയ രണ്ടാം ദിനത്തില്‍ സിനിമയുടെ തെലുങ്ക് പതിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ച് ജീത്തു ജോസഫ്. മോഹന്‍ലാലിന്റെ റോളില്‍ വെങ്കിടേഷ് നായകനാകുന്ന ദൃശ്യം സെക്കന്‍ഡ് മാര്‍ച്ചില്‍ തുടങ്ങും. മലയാളത്തില്‍ ദൃശ്യം രണ്ട് പതിപ്പുകളും നിര്‍മ്മിച്ച ആശിര്‍വാദ് സിനിമാസാണ് തെലുങ്ക് ദൃശ്യം നിര്‍മ്മിക്കുന്നത്. നടിയും സംവിധായികയുമായ സുപ്രിയയാണ് ദൃശ്യം ആദ്യഭാഗം തെലുങ്കില്‍ സംവിധാനം ചെയ്തിരുന്നത്.

ജോര്‍ജുകുട്ടി തെലുങ്കിലെത്തിയപ്പോള്‍ രാമബാബു എന്നായിരുന്നു നായകന്റെ പേര്. രണ്ടാം ഭാഗത്തിലും തെലുങ്കില്‍ മീനയാണ് നായിക. ആശാ ശരത് അവതരിപ്പിച്ച് പൊലീസ് ഓഫീസറുടെ റോളില്‍ നദിയാ മൊയ്തുവുമാണ് തെലുങ്കില്‍.

ലൊക്കേഷന്‍ കണ്ടെത്തുന്നതിനും പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ക്കുമായി ജീത്തു ജോസഫും ആന്റണി പെരുമ്പാവൂരും ഹൈദരാബാദിലാണ്. 2014 ജൂലൈയില്‍ റിലീസ് ചെയ്ത തെലുങ്ക് ദൃശ്യം ആ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ തെലുങ്ക് ചിത്രവുമായിരുന്നു. തെലുങ്കിലെ മുന്‍നിര നിര്‍മ്മാതാവ് ഡി. സുരേഷ് ബാബുവാണ് തെലുങ്കില്‍ ആദ്യഭാഗം നിര്‍മ്മിച്ചത്.

തമിഴില്‍ കമല്‍ഹാസനെ നായകനാക്കി പാപനാശം എന്ന പേരിലും ഹിന്ദിയില്‍ അജയ് ദേവ്ഗണ്‍ നായകനായി ദൃശ്യം എന്ന പേരിലും കന്നഡയില്‍ ദൃശ്യം എന്ന പേരില്‍ തന്നെയും റീമേക്കുകള്‍ വന്നിരുന്നു. എസ്തര്‍ തന്നെയാണ് തെലുങ്ക് പതിപ്പിലും മലയാളത്തിലെ കഥാപാത്രമായി എത്തുന്നത്. തമിഴില്‍ പാപനാശം ഒരുക്കിയത് ജീത്തു ജോസഫായിരുന്നു.

ഡബിൾ മോഹൻ വരുന്നു 'വിലായത്ത് ബുദ്ധ' നവംബർ 21ന് തിയേറ്ററുകളിൽ

ചിരി, പ്രണയം, സസ്പെൻസ്... എല്ലാം ചേർന്നൊരു 'ഇത്തിരി നേരം'; റോഷൻ മാത്യു ചിത്രം തിയറ്ററുകളിൽ

'നിങ്ങളെപ്പോലൊരു ചെറുപ്പക്കാരൻ കേരളത്തിനാവശ്യമാണ്‌ '; 'ഇന്നസെന്‍റ്' റിലീസ് ടീസർ പുറത്ത്; ചിത്രം തിയറ്ററുകളിൽ

കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

'രത്ന ശാസ്ത്രം' ഷാർജ അന്താരാഷ്ട്ര പുസ്തകവേദിയില്‍ പ്രകാശനം

SCROLL FOR NEXT