Film Events

ദുരൂഹതകളുമായി വീണ്ടുമൊരു പുരോഹിതന്‍, സിജു വില്‍സണിന്റെ വരയന്‍ മെയ് 28ന്

യുവനായക നിരയില്‍ ശ്രദ്ധ നേടുന്ന സിജു വില്‍സണ്‍ നായകനായ 'വരയന്‍' മേയ് 28ന് തിയറ്ററുകളില്‍. മമ്മൂട്ടിയുടെ ദി പ്രീസ്റ്റിന് പിന്നാലെ പുരോഹിതന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന സിനിമ കൂടിയാണ് വരയന്‍. ജിജോ ജോസഫാണ് സംവിധാനം. ഫാദര്‍ എബി കപ്പൂച്ചിന്‍ എന്ന വൈദികനെയാണ് സിജു വില്‍സണ്‍ അവതരിപ്പിക്കുന്നത്.

സിജു വില്‍സണോടൊപ്പം മണിയന്‍പിള്ള രാജു, ജോയ് മാത്യു, വിജയരാഘവന്‍, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ലിയോണ, സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ് എന്നിവരെ കൂടാതെ ഒട്ടനവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഫാദര്‍ ഡാനി കപ്പൂച്ചിന്‍ തിരക്കഥ എഴുതിയ വരയന്‍, സത്യം സിനിമാസിന്റെ ബാനറില്‍ എ. ജി. പ്രേമചന്ദ്രനാണ് നിര്‍മ്മിക്കുന്നത്.

കൂടുതല്‍ ഡെക്കറേഷന്‍ ഒന്നുമില്ല. എല്ലാവര്‍ക്കും ഇഷ്ട്ടപ്പെടുന്ന സിനിമ ആയിരിക്കും വരയന്‍ എന്നാണ് വിശ്വാസം. അത്രയ്ക്ക് ആത്മാര്‍ത്ഥമായി ഞങ്ങളെല്ലാവരും ഈ സിനിമ നന്നാക്കുവാന്‍ വേണ്ടി ശ്രമിച്ചിട്ടുണ്ട്. ഇനി നിങ്ങളാണ് കണ്ടിട്ട് പറയേണ്ടത്
സിജു വില്‍സണ്‍

ദുരൂഹതകള്‍ നിലനിര്‍ത്തിയാണ് സിനിമയുടെ പോസ്റ്ററുകള്‍. ഛായാഗ്രഹണം രജീഷ് രാമന്‍, ചിത്രസംയോജനം ജോണ്‍കുട്ടി, സംഗീതം പ്രകാശ് അലക്‌സ്, ഗാനരചന ബി.കെ. ഹരിനാരായണന്‍, പ്രോജക്റ്റ് ഡിസൈന്‍ ജോജി ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി, ആര്‍ട്ട് നാഥന്‍ മണ്ണൂര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, സംഘട്ടനം ആല്‍വിന്‍ അലക്‌സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ കൃഷ്ണ കുമാര്‍, മേക്കപ്പ് സിനൂപ് ആര്‍, സൗണ്ട് ഡിസൈന്‍ വിഘ്‌നേഷ്, കിഷന്‍ & രജീഷ്, സൗണ്ട് മിക്‌സ് വിപിന്‍ നായര്‍, കൊറിയോഗ്രഫി സി പ്രസന്ന സുജിത്ത്,

വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ട് ബിഗ് ബജറ്റ് പിരിഡ് ചിത്രമാണ് സിജു വില്‍സണ്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. മ്യൂസിക് ഓഡിയോ രംഗത്ത് സജീവ സാന്നിധ്യമായ സത്യം ഓഡിയോസിന്റെ ബാനറായ സത്യം സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രവുമാണ് വരയന്‍.

ഇന്ദ്രജിത്ത് നൽകിയ സൈക്കിൾ, ആന്റണി പെരുമ്പാവൂരിന്റെ സ്വർണ്ണ നാണയം, വിസ്മയിപ്പിച്ചത് പൃഥ്വിരാജിന്റെ സമ്മാനം: സിദ്ധു പനയ്ക്കൽ

ഭയം വന്നാൽ ആ നിമിഷം തീരുന്ന ഒന്നാണ് ക്രിയേറ്റിവിറ്റി: മുരളി ഗോപി

യുവാക്കളെ രാഷ്ട്രീയവത്കരിക്കാന്‍ യുവജന സംഘടനകള്‍ക്ക് സാധിക്കണം; സ്പീക്കര്‍ എ.എന്‍.ഷംസീര്‍

കേരളത്തിന്റെ കരുത്ത് നൈപുണ്യ ശേഷിയുള്ള യുവതലമുറ; മന്ത്രി പി.രാജീവ്

ഗ്രാമി 2026: ദലൈലാമയ്ക്കും സ്റ്റീവൻ സ്പീൽബർഗിനും കെ പോപ്പിനും പുരസ്‌കാര നേട്ടം

SCROLL FOR NEXT