Film Events

വാരിയംകുന്നത്തായി പൃഥ്വിരാജ്, ആഷിക് അബു സംവിധാനം; 1921 വീണ്ടും സ്‌ക്രീനില്‍

സ്വാതന്ത്ര്യ സമര സേനാനി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കാന്‍ ആഷിക് അബു. വാരിയംകുന്നന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ പൃഥ്വിരാജ് ആണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ റോളില്‍. അടുത്ത വര്‍ഷം ചിത്രീകരണമാരംഭിക്കും. ഉണ്ട എന്ന സിനിമയുടെ രചയിതാവ് ഹര്‍ഷദും നവാഗതനായ റമീസും ചേര്‍ന്നാണ് തിരക്കഥ. നേരത്തെ വിക്രമിനെ നായകനാക്കി അന്‍വര്‍ റഷീദ് ഇതേ പ്രൊജക്ട് ചെയ്യാന്‍ ആലോചന നടത്തിയിരുന്നു. 1921ലെ മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികമായ 2021ല്‍ ചിത്രീകരിക്കാനാണ് തീരുമാനം.

പൃഥ്വിരാജ് സുകുമാരന്‍ സിനിമയെക്കുറിച്ച്

ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് 'മലയാളരാജ്യം' എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാര്‍ഷികത്തില്‍ (2021) ചിത്രീകരണം ആരംഭിക്കുന്നു.

മുഹസിന്‍ പരാരി കോ ഡയറക്ടറാകുന്ന പ്രൊജക്ടിന് ക്യാമറ ചലിപ്പിക്കുന്ന ഷൈജു ഖാലിദ് ആണ്. സിക്കന്ദര്‍, മൊയ്തീന്‍ എന്നിവരാണ് നിര്‍മ്മാണം. സൈജു ശ്രീധരന്‍ എഡിറ്റിംഗും, ജ്യോതിഷ് ശങ്കര്‍ കലാസംവിധാനവും, സമീറാ സനീഷ് വസ്ത്രാലങ്കാരവും ബെന്നി കട്ടപ്പന നിര്‍മ്മാണ നിയന്ത്രണവും നിര്‍വഹിക്കും.

സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ചിത്രം ഏപ്രിലില്‍ ചിത്രീകരിക്കാനായിരുന്നു ആഷിക് അബു നേരത്തെ തീരുമാനിച്ചത്. കൊവിഡ് കാരണം ഈ പ്രൊജക്ട് മാറ്റിവച്ചു. ആഷിക് അബു ക്യാമറ ചെയ്യുന്ന ഹര്‍ഷദ് സംവിധാനം ചെയ്യുന്ന ഹഗാര്‍ എന്ന സിനിമ ജൂലൈയില്‍ തുടങ്ങാനിരിക്കുകയാണ്.

കോംപസ് മുവീസും ആഷിക് അബുവും റിമാ കല്ലിങ്കലും നേതൃത്വം നല്‍കുന്ന ഒപിഎം സിനിമാസും ചേര്‍ന്നാണ് നിര്‍മ്മാണം.

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT