Film Events

വീട്ടിലെത്തി, അടുത്ത കുറച്ചാഴ്ച്ചകള്‍ വിശ്രമം; നിങ്ങളിഷ്ടപ്പെടുന്ന കഥാപാത്രങ്ങളുമായി ഉടനെ വീണ്ടും കണ്ടുമുട്ടാമെന്ന് ടൊവിനോ തോമസ്

കുറച്ചാഴ്ചകള്‍ വിശ്രമിക്കാനാണ് ഡോക്ടര്‍മാരുടെ നിര്‍ദേശമെന്ന് നടന്‍ ടൊവിനോ തോമസ്. ഷൂട്ടിംഗിനിടെ പരുക്കേറ്റ ടൊവിനോ തോമസ് ചികില്‍സക്ക് ശേഷം തിങ്കളാഴ്ച വീട്ടില്‍ തിരിച്ചെത്തിയിരുന്നു.

നിലവില്‍ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ലെന്നും ഈ കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ടും അല്ലാതെയും എന്റെ സുഖവിവരങ്ങള്‍ തിരക്കുകയും പ്രാര്‍ത്ഥനകള്‍ അറിയിക്കുകയുമൊക്കെ ചെയ്ത അപരിചിതരും പരിചിതരുമായ എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഒരുപാട് നന്ദി , നിറയെ സ്‌നേഹമെന്നും ടൊവിനോ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. വി.എസ് രോഹിത് സംവിധാനം ചെയ്യുന്ന കള എന്ന സിനിമയുടെ സംഘട്ടന ചിത്രീകരണത്തിനിടെയാണ് ടൊവിനോ തോമസ് വയറില്‍ ചവിട്ടേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലായത്. ടൊവിനോക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് സിനിമ നിര്‍ത്തിവച്ചിരുന്നു.

ടൊവിനോ തോമസിന്റെ ഫേസ്ബുക്ക് കുറിപ്പ്

വീട്ടിലെത്തി.

നിലവില്‍ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ല, അടുത്ത കുറച്ചാഴ്ച്ചകള്‍ വിശ്രമിക്കാനാണു നിര്‍ദ്ദേശം.ഈ കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ടും അല്ലാതെയും എന്റെ സുഖവിവരങ്ങള്‍ തിരക്കുകയും പ്രാര്‍ത്ഥനകള്‍ അറിയിക്കുകയുമൊക്കെ ചെയ്ത അപരിചിതരും പരിചിതരുമായ എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഒരുപാട് നന്ദി , നിറയെ സ്‌നേഹം ??

ഹൃദയത്തോട് എത്രയധികം ചേര്‍ത്ത് വച്ചാണു നിങ്ങള്‍ ഒരോരുത്തരും എന്നെ സ്‌നേഹിക്കുന്നതെന്നുള്ള തിരിച്ചറിവാണു ഈ കഴിഞ്ഞ ദിവസങ്ങളില്‍ നിന്നുള്ള ഏറ്റവും വലിയ പാഠം.ആ സ്‌നേഹം തരുന്ന ആത്മവിശ്വാസവും ഉത്തരവാദിത്തബോധവുമായിരിക്കും ഇനി മുന്നോട്ട് നടക്കാനുള്ള എന്റെ പ്രേരകശക്തി.

മികച്ച സിനിമകളും , നിങ്ങളിഷ്ടപ്പെടുന്ന കഥാപാത്രങ്ങളുമായി ഉടനെ വീണ്ടും കണ്ടു മുട്ടാം..

നിങ്ങളുടെ സ്വന്തം ടൊവീനോ.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഒക്ടോബര്‍ ഏഴാം തിയ്യതിയാണ് ടോവിനോ തോമസിനെ വയറുവേദനയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.രക്ത് കട്ടപിടിച്ചതായി കണ്ടെത്തിയതിന് തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റിയിരുന്നു.

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

SCROLL FOR NEXT