Film Events

'വ്യത്യസ്ത നൃത്തരൂപങ്ങളുമായി കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ്' : ത്രിദിന നൃത്തോത്സവത്തിന് നാളെ തുടക്കം

കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിലെ ത്രിദിന നൃത്തോത്സവത്തിന് നാളെ തുടക്കമാകും. മൂന്നു ദിവസങ്ങളിലായി രാജ്യത്തിൻ്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള വ്യത്യസ്ത നൃത്തരൂപങ്ങളുടെ ആറ് അവതരണങ്ങൾ നൃത്തോത്സവത്തിൽ നടക്കും. അർപ്പിത പാണിയുടെ ഒഡീസി നൃത്തത്തോടെ 13-ന് വൈകിട്ട് 7-ന് ആരംഭിക്കുന്ന നൃത്തോത്സവത്തിൽ രാത്രി 7 30-ന് ബംഗളൂരു ആയന ഡാൻസ് കമ്പനിയുടെ നൃത്തശില്പം ‘ധ്രുവ’ അവതരിപ്പിക്കും.

രഞ്ജു രാമചന്ദ്രൻ്റെ കഥക് നൃത്തത്തോടെയാണ് 14-ലെ നൃത്തസന്ധ്യയ്ക്ക് അരങ്ങുണരുന്നത്. വൈകിട്ട് 6 30-നാണ് കഥക്. തുടർന്ന് 7-ന് നിധി ഡോംഗ്രെയും സംഘവും അവതരിപ്പിക്കുന്ന കോൺടെമ്പററി ഡാൻസും 7 30-ന് അളിയൻസ് ഡാൻസ് ക്രൂവിൻ്റെ നവീനനൃത്തങ്ങളും അരങ്ങിലെത്തും. ഹിപ് ഹോപ്, അക്രോബാറ്റിക്, പോപ്പിങ് അഥവാ റോബോട്ടിക്, ബെല്ലി ഡാൻസ്, പോൾ ഡാൻസ്, ബോളിവുഡ് എന്നിവയാണ് അളിയൻസ് അവതരിപ്പിക്കുന്ന ഇനങ്ങൾ. പ്രശസ്ത ഭരതനാട്യം, കുച്ചിപ്പുടി നർത്തകി പദ്മശ്രീ ആനന്ദ ശങ്കർ ജയന്തിൻ്റെ പ്രകടനത്തോടെയാണ് നൃത്തോത്സവം കൊടിയിറങ്ങുന്നത്. ഞായറാഴ്ച വൈകിട്ട് 6 30-നാണ് ആനന്ദയുടെ കലാവിഷ്ക്കാരം.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT