Film Events

സൈമ : നോമിനേഷനില്‍ സുഡാനി മുന്നില്‍, പിന്നാലെ വരത്തനും

THE CUE

എട്ടാമത് സൗത്ത് ഇന്‍ഡ്യന്‍ ഇന്റര്‍നാഷ്ണല്‍ മൂവി അവാര്‍ഡ്‌സ് (സൈമ)2019 വിവിധ വിഭാഗങ്ങളിലേക്കുള്ള നോമിനേഷനുകള്‍ പ്രസിദ്ധീകരിച്ചു. മലയാളത്തില്‍ ഒന്‍പത് നോമിനേഷനുകളുമായി സക്കരിയ സംവിധാനം ചെയ്ത സുഡാനിയാണ് മുന്നില്‍. ആഗസ്റ്റ് 15-16 ദിവസങ്ങളില്‍ ദോഹയിലാണ്‌ പുരസ്‌കാര ചടങ്ങ്.

മികച്ച ചിത്രം, നടന്‍, സഹനടന്‍, സഹനടി, ഛായാഗ്രാഹകന്‍, സംഗീത സംവിധായകന്‍, ഗായകന്‍, ഗായിക, കൊമേഡിയന്‍ എന്നീ നോമിനേഷനുകളാണ് സുഡാനിയ്ക്ക്.അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തന് ആറ് നോമിനേഷനുകളുണ്ട്. തമിഴില്‍ കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രമായ ‘9’6 ന് 10 നോമിനേഷനുകളുണ്ട്. നയന്‍താര നായികയായ ‘കൊലമാവ് കോകില’യാണ് 7 നോമിനേഷനുകളുമായി രണ്ടാമത്. കന്നഡയില്‍ ‘കെജിഎഫും’ തെലുങ്കില്‍ ‘രംഗസ്ഥല’വും 12 നോമിനേഷനുകള്‍ വീതം നേടിയിട്ടുണ്ട്.

വരത്തന്‍, സുഡാനി ഫ്രം നൈജീരിയ, ഈമയൗ, അരവിന്ദന്റെ അതിഥികള്‍, കായംകുളം കൊച്ചുണ്ണി എന്നിവയാണ് മികച്ച ചിത്രത്തിനുള്ള മത്സരത്തിനുള്ളത്. സക്കരിയ, ലിജോ ജോസ് പെല്ലിശേരി, അമല്‍ നീരദ്, റോഷന്‍ ആന്‍ഡ്രൂസ്, സത്യന്‍ അന്തിക്കാട് എന്നിവരാണ് സംവിധായകരുടെ പട്ടികയിലുള്ളത്.

മതവിശ്വാസിയെ തര്‍ക്കിച്ച് തോല്‍പിക്കലല്ല യുക്തിവാദിയുടെ ജോലി; വൈശാഖന്‍ തമ്പി അഭിമുഖം

വയനാട് ഫണ്ട്, കണക്കുണ്ട്, വീട് വരും | Shanimol Osman Interview

പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളുമായി ടൈഗര്‍ ഫുഡ്‌സ് ഇന്ത്യ യുഎഇ വിപണിയിലും

ലോക എയ്ഡ്‌സ് ദിനം, മഹായുദ്ധം അവസാനിപ്പിക്കാൻ നാല് തന്ത്രങ്ങൾ

പകലിലെ അസാധാരണ തണുപ്പ് തുടരുമോ? ഡോ.എം.ജി.മനോജ് വിശദീകരിക്കുന്നു

SCROLL FOR NEXT