Film Events

സൈമ : സുഡാനിയും പരിയേറും പെരുമാളും മികച്ച ചിത്രങ്ങള്‍

THE CUE

എട്ടാമത് സൗത്ത് ഇന്‍ഡ്യന്‍ ഇന്റര്‍നാഷ്ണല്‍ മൂവി അവാര്‍ഡ്സ് (സൈമ)2019 ദോഹയില്‍ വിതരണം ചെയ്തു. മലയാളത്തില്‍ സുഡാനി ഫ്രം നൈജീരിയയാണ് മികച്ച സിനിമ. ചിത്രം സംവിധാനം ചെയ്ത സക്കരിയയെ മികച്ച നവാഗത സംവിധായകനായും തെരഞ്ഞെടുത്തു. ടൊവിനോയാണ് മികച്ച നടന്‍(തീവണ്ടി), വരത്തനിലെ പ്രകടനത്തിന് ഐശ്വര്യ ലക്ഷ്മിയെ മികച്ച നടിയുമായും തെരഞ്ഞെടുത്തു.

തമിഴില്‍ മാരി സെല്‍വരാജ് സംവിധാനം ചെയ്ത പരിയേറും പെരുമാള്‍ മികച്ച ചിത്രമായി തെരഞ്ഞെടുത്തു. പാണ്ടിരാജാണ് മികച്ച സംവിധായകന്‍(കടൈകുട്ടി സിങ്കം). വട ചെന്നെയിലെ പ്രകടനത്തിന് ധനുഷ് മികച്ച നടനായും 96ലെ അഭിനയത്തിന് തൃഷ മികച്ച നടിയായും തെരഞ്ഞെടുത്തു.

മലയാളത്തിലെ മറ്റ് പ്രധാന പുരസ്‌കാരങ്ങള്‍

മികച്ച നടന്‍ (ക്രിട്ടിക്‌സ് ചോയ്‌സ്) പൃഥ്വിരാജ് (കൂടെ)

മികച്ച നടന്‍ (ക്രിട്ടിക്‌സ് ചോയ്‌സ്) തൃഷ (ഹേയ് ജൂഡ് )

മികച്ച സംവിധായകന്‍ : സത്യന്‍ അന്തിക്കാട് (ഞാന്‍ പ്രകാശന്‍)

മികച്ച പ്രതിനായകന്‍ : ഷറഫുദ്ദീന്‍ (വരത്തന്‍)

മികച്ച സഹനടന്‍ : റോഷന്‍ മാത്യു (കൂടെ)

മികച്ച സഹനടി : ലെന (ആദി)

പുതുമുഖ നടന്‍ : പ്രണവ് മോഹന്‍ലാല്‍ (ആദി)

പുതുമുഖ നടി : സാനിയ ഇയ്യപ്പന്‍ (ക്വീന്‍)

മികച്ച സംഗീത സംവിധായകന്‍ : സുഷിന്‍ ശ്യാം (വരത്തന്‍)

മികച്ച ഛായാഗ്രഹകന്‍ : ഗിരീഷ് ഗംഗാധരന്‍ (സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍)

മികച്ച ഗാനരചയിതാവ് : വിനായക് ശശികുമാര്‍ (മറഡോണ)

മികച്ച ഗായകന്‍ വിജയ് യേശുദാസ് (പൂമുത്തോളെ, ജോസഫ് )

മികച്ച ഗായിക സിത്താര കൃഷ്ണകുമാര്‍ (മാരിവില്‍, ഈട)

മികച്ച ഹാസ്യനടന്‍ അജു വര്‍ഗീസ് (അരവിന്ദന്റെ അതിഥികള്‍)

പോപ്പുലര്‍ സ്റ്റാര്‍ ഇന്‍ ദ മിഡില്‍ ഈസ്റ്റ് : മോഹന്‍ലാല്‍

രണ്ട് ദിവസങ്ങളായി നടന്ന ചടങ്ങില്‍ ആദ്യ ദിവസം തെലുങ്ക് കന്നഡ ഭാഷകളിലെയും രണ്ടാം ദിവസം മലയാളം തമിഴ് എന്നീ ഭാഷകളിലെയും പുരസ്‌കാരങ്ങളാണ് വിതരണം ചെയ്തത്. കന്നഡയില്‍ കെജിഎഫിലെ പ്രകടനത്തിന് യാഷും തെലുങ്കില്‍ രംഗസ്ഥലത്തിലെ പ്രകനത്തിന് രാംചരണമായിരുന്നു മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട്ടത്.

e4m ഇന്ത്യന്‍ മാര്‍ക്കറ്റിംഗ് അവാര്‍ഡ്‌സ് സൗത്ത് 2026ല്‍ രണ്ട് പുരസ്‌കാരങ്ങള്‍ നേടി ബിഎംഇജി

ഗോഡ്‌സ്പീഡ് ഇമിഗ്രേഷന് കൊച്ചിയില്‍ പുതിയ കോര്‍പറേറ്റ് ഓഫീസ്; വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

ബോക്‌സ് ഓഫീസിൽ നിവിൻ പോളി - ഗിരീഷ് എ ഡി - ഭാവന സ്റ്റുഡിയോസ് മാജിക്; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' രണ്ടാം ട്രെയിലർ

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്നാ സിനിമയിൽ ഏറ്റവും എക്സൈറ്റ് ചെയ്യിപ്പിച്ചത് അതിന്റെ തിരക്കഥ: വിജയരാഘവൻ

ബിജു മേനോന് പിറന്നാൾ സമ്മാനം; നടന്റെ ജന്മദിനത്തിൽ 'അവറാച്ചൻ ആൻഡ് സൺസ്' പുതിയ ഗാനം പുറത്ത്

SCROLL FOR NEXT