Film Events

ഷൈലോക്ക് വിജയാഘോഷവുമായി മമ്മൂട്ടി, സംവിധായകന് നിര്‍മ്മാതാവിന്റെ ഗിഫ്റ്റ്

THE CUE

പുതുവര്‍ഷത്തിലെ മമ്മൂട്ടിയുടെ ആദ്യ റിലീസായി എത്തിയ ഷൈലോക്ക് ബോക്‌സ് ഓഫീസ് തിരിച്ചുവരവാകുമെന്നാണ് വിലയിരുത്തല്‍. സിനിമയുടെ വിജയാഘോഷം മമ്മൂട്ടിയുടെ പുതിയ ചിത്രം ദ പ്രീസ്റ്റ് ലൊക്കേഷനില്‍ കൊച്ചിയില്‍ നടന്നു. സംവിധായകന്‍ അജയ് വാസുദേവിന്റെ പിറന്നാളാഘോഷവും വിജയാഘോഷവും ഒരുമിച്ചാണ് നടത്തിയത്.

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത മൂന്നാമത് ചിത്രമാണ് ഷൈലോക്ക്. സിനിമയില്‍ സാമ്പത്തികമായി തകര്‍ന്ന നിര്‍മ്മാതാക്കള്‍ക്ക് കൊള്ളപ്പലിശയ്ക്ക് പണം നല്‍കുന്ന ബോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഷൈലോക്കിന്റെ സംവിധായകന് നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് ഐ ഫോണ്‍ സീരീസിലെ പുതിയ ഫോണ്‍ ആണ് റിലീസ് ദിനത്തില്‍ സമ്മാനമായി നല്‍കിയത്.

തുടക്കക്കാരായ ബിബിന്‍ മോഹനും അനീഷ് ഹമീദും തിരക്കഥയെഴുതിയ ചിത്രം ആരാധകരും മമ്മൂട്ടിയുടെ ബോക്‌സ് ഓഫീസ് തിരിച്ചുവരവായാണ് ആഘോഷിക്കുന്നത്. മാസ് ആക്ഷന്‍ എന്റര്‍ടെയിനറാണ് ചിത്രം. രാജ്കുമാര്‍, മീന, സിദ്ദീഖ്, കലാഭവന്‍ ഷാജോണ്‍ എന്നിവരും ഷൈലോക്കിലുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന വണ്‍ ആണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്. ബോബി സഞ്ജയ് ആണ് തിരക്കഥ. വണ്ണിന് ശേഷം വെക്കേഷന്‍ റിലീസായി ദ പ്രീസ്റ്റ് എത്തും. നവാഗതനായ ജോഫിന്‍ ടി ജോണ്‍ ആണ് ദ പ്രീസ്റ്റ് സംവിധാനം ചെയ്തിരിക്കുന്നത്.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT