Film Events

'ഷക്കീല സിനിമക്കെതിരെ കേരളത്തില്‍ തിയറ്ററാക്രമണവും കോലം കത്തിക്കലും', അതിശയോക്തി നിറച്ച് ഹിന്ദി ടീസര്‍

സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് പോലും കേരളത്തിലെ തിയറ്ററുകൡലേക്ക് ആളുകളെയെത്തിക്കാന്‍ സാധിക്കാതിരുന്ന സമയത്താണ് ഷക്കീല തരംഗമുണ്ടാകുന്നത്. വലിയ മുതല്‍മുടക്കുള്ള സിനിമകള്‍ പോലും തുടര്‍ച്ചയായ പരാജയമടഞ്ഞ സാഹചര്യത്തിലായിരുന്നു ലോ ബജറ്റില്‍ സോഫ്റ്റ് പോണ്‍ സ്വഭാവമുള്ള സിനിമകളുമായി ഷക്കീലയും, മറിയയും, രേഷമയും ഉള്‍പ്പെടുന്ന താരങ്ങള്‍ കേരളത്തിലെ തിയറ്ററുകളെ നിറച്ചത്. ഷക്കീലയുടെ ജീവിതം പ്രമേയമാകുന്ന സിനിമയെന്ന അവകാശ വാദവുമായി എത്തുന്ന റിച്ച ഛദ്ദ നായികയായ ഷക്കീല എന്ന സിനിമയുടെ ടീസര്‍ പക്ഷേ അടിമുടി അതിശയോക്തി നിറച്ചാണ്.

കേരളത്തില്‍ ചലച്ചിത്രമേഖല അടിതെറ്റിയപ്പോള്‍ സിനിമാ വ്യവസായം ഒന്നാകെ ഷക്കീലയില്‍ അഭയം തേടുന്നതും ഷക്കീല ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ട തിയറ്ററുകള്‍ പ്രതിഷേധക്കാരാല്‍ ആക്രമിക്കപ്പെടുന്നതും, തിയറ്ററില്‍ സ്വീകരണമേറ്റുവാങ്ങുന്ന ഷക്കീലയെ ഓടിക്കുന്നതുമെല്ലാം ടീസറില്‍ കാണാം. ഡൗണ്‍ ഡൗണ്‍ ഷക്കീല മുദ്രാവാക്യങ്ങളുമായി ജനക്കൂട്ടം തെരുവിലിറങ്ങുന്നതും ഷക്കീലയുടെ കോലം കത്തിക്കുന്നതും കിന്നാരത്തുമ്പികള്‍ (പോസ്റ്ററില്‍ തെറ്റായി എഴുതിയിരിക്കുന്നത് കാണാം) പ്രദര്‍ശിപ്പിക്കുന്ന തിയറ്ററില്‍ നിന്ന് ഷക്കീല ഇറങ്ങി ഓടുന്നതുമാണ് ടീസറിലെ ഹൈലൈറ്റ്.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്ദ്രജിത്ത് ലങ്കേഷ് ആണ് ഷക്കീലയുടെ സംവിധാനം. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി പതിപ്പുകളിലായാണ് സിനിമ. പങ്കജ് ത്രിപാഡിയും പ്രധാന കഥാപാത്രമായുണ്ട്. ഷക്കീല സ്ത്രീപക്ഷ ചിത്രമാണെന്നും, ഷക്കീല ജീവിതത്തിലും കരിയറിലും നേരിട്ട ചതിയും വിമര്‍ശനങ്ങളും സിനിമയുടെ ഇതിവൃത്തമാണെന്നും സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Richa Chadha movie shakeela biopic teaser

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

SCROLL FOR NEXT