Film Events

ബാഹുബലിക്ക് മീതെ പ്രഭാസിന്റെ 'സലാര്‍', അണ്ടര്‍ വേള്‍ഡ് ആക്ഷന്‍ ത്രില്ലറുമായി കെജിഎഫ് സംവിധായകന്‍

കന്നഡയില്‍ നിന്ന് പുറത്തുവന്ന ബ്രഹ്മാണ്ഡ വിജയചിത്രങ്ങളിലൊന്നായിരുന്നു കെജിഎഫ്. കെജിഎഫ് രണ്ടാം ഭാഗം ചിത്രീകരണം അവസാനഘട്ടത്തിലെത്തി നില്‍ക്കെ കെജിഎഫ് നിര്‍മ്മാതാക്കള്‍ മൂന്നാം ചിത്രം പ്രഖ്യാപിച്ചു. തെലുങ്ക് സൂപ്പര്‍താരം പ്രഭാസിനെ നായകനാക്കിയ സലാര്‍ എന്ന ബഹുഭാഷാ ചിത്രമാണ് പ്രഖ്യാപിച്ചത്. സംവിധാനം ചെയ്യുന്നത് കെജിഎഫ് ഒരുക്കിയ പ്രശാന്ത് നീല്‍ ആണ്. ഹോംബാലെ ഫിലിംസിന്റെ മൂന്നാം ചിത്രം കൂടിയാണ് സലാര്‍.

ഇതുവരെ ചെയ്തതില്‍ എറ്റവുമധികം വയലന്‍സുള്ള കഥാപാത്രമാണ് സലാറിലേതെന്ന് പ്രഭാസ് വ്യക്തമാക്കുന്നു. മുമ്പ് ചെയ്യാത്ത തരം റോളുമാണ്. പാന്‍ ഇന്ത്യന്‍ സ്വീകാര്യത ലക്ഷ്യമിടുന്ന ചിത്രമായിരിക്കും സലാര്‍ എന്നും പ്രഭാസ്.

നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള പ്രഭാസിന്റെ പ്രൊജക്ടുകളായ ദീപികാ പദുക്കോണിനൊപ്പമുള്ള നാഗ് അശ്വിന്‍ ചിത്രം, ആദിപുരുഷ്, രാധേ ശ്യാം എന്നീ സിനിമകള്‍ക്ക് ശേഷമായിരിക്കും സലാര്‍ റിലീസ് ചെയ്യുക.

കെജിഎഫ് ചാപ്റ്റര്‍ 2-ന്റെ ചിത്രീകരണം പൂര്‍ത്തിയാകാനിരിക്കെയാണ് പ്രശാന്ത് നീല്‍ എന്ന ഭാഗ്യ സംവിധായകന്റെ കീഴില്‍ തന്നെ മൂന്നാമത്തെ ചിത്രവും വിജയ് കിരാഗന്ദൂറിന്റെ ഉടമസ്ഥതയിലുള്ള ഹോംബാലെ ഫിലിംസ് പ്രഖ്യാപിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

2021 ജനുവരിയിലാണ് ചിത്രീകരണം.

'കേരളം അധികം വൈകാതെ ഒരു വൃദ്ധസദനമാകുമോ'?യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ട് ആശങ്ക പ്രകടിപ്പിച്ച് ഡീൻ കുര്യാക്കോസ്

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

SCROLL FOR NEXT