Film Events

‘ദര്‍ബാര്‍’ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കാന്‍ എസ് ക്യൂബ് ഫിലിംസ്

THE CUE

രജിനികാന്ത് നായകനാകുന്ന പുതിയ ചിത്രം ‘ദര്‍ബാര്‍’ കേരളത്തില്‍ ഗൃഹലക്ഷ്മി ഫിലിംസും എസ് ക്യൂബ് ഫിലിംസും ചേര്‍ന്ന് വിതരണത്തിനെത്തിക്കും. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കല്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലെത്തുന്നത്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് ഉടമ പി.വി. ഗംഗാധരന്റെ മക്കളായ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവരാണ് എസ് ക്യൂബ് ഫിലിംസിന്റെ അണിയറക്കാര്‍.

ആദിത്യ അരുണാചലം എന്ന ഐപിഎസ് ഓഫീസറായിട്ടാണ് ചിത്രത്തില്‍ രജിനിയെത്തുന്നത്. യംഗര്‍, സ്മാര്‍ട്ടര്‍, വൈസര്‍, ടഫര്‍, ദര്‍ബാര്‍ എന്ന തന്റെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് രജിനികാന്തിനെ സംവിധായകന്‍ ഏ ആര്‍ മുരുഗദോസ് വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. മസില്‍ പെരുപ്പിച്ച് ശാരീരികമായി തയ്യാറെടുക്കുന്ന രജിനിയുടെ ലുക്കാണ് പുറത്തുവിട്ടിരുന്നത്. 25 വര്‍ഷത്തിന് ശേഷമാണ് രജിനികാന്ത് പോലീസ് ഓഫീസറുടെ റോളിലെത്തുന്നത്.

നയന്‍താരയാണ് ചിത്രത്തില്‍ നായിക. ചന്ദ്രമുഖി, കുസേലന്‍, ശിവാജി എന്നീ സിനിമകള്‍ക്ക് ശേഷം നയന്‍താര അഭിനയിക്കുന്ന രജിനി ചിത്രവുമാണ് ദര്‍ബാര്‍. സുനില്‍ ഷെട്ടി, നവാബ് ഷാ, നിവേദാ തോമസ് യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. കാര്‍ത്തിക് സുബ്ബരാജ് രജിനി ചിത്രമായ പേട്ടയ്ക്ക് ശേഷം അനിരുദ്ധ് സംഗീതമൊരുക്കുന്ന സിനിമയുമാണ് ദര്‍ബാര്‍. 2020 പൊങ്കല്‍ റിലീസാണ് സിനിമ.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT