Kuttavum Shikshayum 
Film Events

കുറ്റവും ശിക്ഷയും രാജസ്ഥാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി, രാജീവ് രവിയുടെ പൊലീസ് ത്രില്ലര്‍

THE CUE

ആസിഫലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന 'കുറ്റവും ശിക്ഷയും' രാജസ്ഥാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ സ്വഭാവമുള്ള സിനിമയിലെ നിര്‍ണായക രംഗങ്ങളാണ് രാജസ്ഥാനില്‍ ചിത്രീകരിച്ചത്.

Kuttavum Shikshayum

കൊവിഡ് മൂലം രാജസ്ഥാനിലെ ആദ്യഷെഡ്യൂള്‍ നിര്‍ത്തിവച്ചിരുന്നു. നവംബറിലാണ് ഷൂട്ട് പുനരാരംഭിച്ചത്. നടനും പൊലീസുദ്യോഗസ്ഥനുമായ സിബി തോമസും ശ്രീജിത്ത് ദിവാകരനും ചേര്‍ന്നാണ് തിരക്കഥ. രാജസ്ഥാനില്‍ നിന്നുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു.

അലന്‍സിയര്‍ ലേ ലോപ്പസ്, സെന്തില്‍, സണ്ണി വെയിന്‍, ഷറഫുദ്ദീന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. കേരളത്തിലും രാജസ്ഥാനിലുമായാണ് കഥ നടക്കുന്നത്. മാര്‍ച്ച് ഫസ്റ്റിന്റെ ബാനറില്‍ വി. ആര്‍ അരുണ്‍ കുമാറാണ് നിര്‍മ്മാണം. സുരേഷ് രാജന്‍ ക്യാമറയും ബി.അജിത് കുമാര്‍ എഡിറ്റിംഗും.

Kuttavum Shikshayum

അന്‍വര്‍ അലി ഗാനരചനയും ഡോണ്‍ വിന്‍സന്റ് സംഗീത സംവിധാനവും. തപസ് നായക് സൗണ്ട് ഡിസൈന്‍. ആസിഫലി പൊലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

നിവിന്‍ പോളി നായകനായ തുറമുഖം എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയാണ് രാജീവ് രവി കുറ്റവും ശിക്ഷയും എന്ന പൊലീസ് ത്രില്ലറിലേക്ക് കടന്നത്. തുറമുഖം പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Kuttavum Shikshayum

Rajeev Ravi's asifali movie 'Kuttavum Shikshayum' Rajasthan schedule packed up

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT