Film Events

ഐഎഫ്എഫ്‌കെയില്‍ പ്രതിഷേധത്തിന് സ്വതന്ത്ര സിനിമകളുടെ പുതിയ സംഘടന, തെരഞ്ഞെടുപ്പ് സുതാര്യമാക്കണമെന്ന് ആവശ്യം

THE CUE

കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സിനിമകളുടെ തെരഞ്ഞെടുപ്പ് സുതാര്യമാക്കണമെന്ന ആവശ്യവുമായി സ്വതന്ത്ര ചലച്ചിത്ര കൂട്ടായ്മ. സ്വതന്ത്ര സിനിമകളുടെ നിലനില്പ്പിനും പ്രചാരത്തിനുമായി സംവിധായകര്‍, സാങ്കേതിക വിദഗ്ധര്‍, വിമര്‍ശകര്‍്, ആസ്വാദകര് തുടങ്ങിയ വിവിധ മേഖലകളില് നിന്നുള്ളവര്‍ ചേര്‍ന്ന് പുതുതായി മൂവ്‌മെന്റ് ഫോര്‍ ഇന്ഡിപെന്ഡന്റ് സിനിമ (എം.ഐ.സി) എന്ന കൂട്ടായ്മയ്ക്ക് രൂപം നല്‍കി. കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സംഘാടകരായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സ്വതന്ത്ര സിനിമകളെ ബോധപൂര്‍വ്വം അവഗണിക്കുതായി മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ (എം.ഐ.സി) ആരോപിക്കുന്നു.

1996ല്‍ തുടങ്ങിയ കേരളത്തിന്റെ അന്തരാഷ്ട്ര ചലച്ചിത്രോത്സവം ഈ സമാന്തരധാരയ്ക്ക് ഉത്തേജനം പകര്‍ന്ന ഒരു മേളയായിരുന്നു. സ്വതന്ത്ര സിനിമകള്ക്കുണ്ടായിരുന്ന ഐ.എഫ്.എഫ്.കെ എന്ന ഏക ഇടവും മറ്റ് പ്രദര്‍ശന, വിപണന സാധ്യതകളുള്ള മുഖ്യധാരാ സിനിമകള്‍ കൈയടക്കുകയാണെന്ന് എം.ഐ.സി.

ഐ.എഫ്.എഫ്.കെയിലെ 'മലയാളം സിനിമ ഇന്ന്' എന്ന വിഭാഗത്തില് 14 സിനിമകളാണ് പ്രദര്‍ശിപ്പിക്കാറുള്ളത്. അതിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന സിനിമകള്ക്ക് രണ്ട് ലക്ഷം രൂപ ഗ്രാന്‍ഡും സര്‍ക്കാര്‍ അനുവദിക്കുന്നുണ്ട്. അതില്‍ നിന്നും രണ്ട് സിനിമകളെ ഇന്റര്‍നാഷണല്‍ കോംപറ്റീഷന്‍ വിഭാഗത്തിലും ഉള്‍പ്പെടുത്തുന്നു. നല്ല സിനിമകളെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുതിനുമായാണ് രണ്ട് ലക്ഷം രൂപ ഗ്രാന്‍ഡ് അനുവദിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം 'മലയാളം സിനിമ ഇന്ന്' എന്ന വിഭാഗത്തിലേക്ക് തെരഞ്ഞെടുത്ത സിനിമകളില്‍ ഭൂരിപക്ഷവും കേരളത്തിലെ തീയറ്റേറുകളില്‍ റിലീസ് ചെയ്തതും ഡി.വി.ഡി ഫോര്‍മാറ്റിലും നെറ്റ്ഫ്‌ളിക്‌സും ആമസോണ്‍ പ്രൈമും പോലെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമായിട്ടുള്ളതുമായ സിനിമകളാണ്. ഇതുവഴി, അമ്പതോ നൂറോ കോടി ക്ലബുകളില്‍ ഇടം നേടിയ ബോക്‌സ് ഓഫീസ് ഹിറ്റുകള്‍ക്കാണ് രണ്ട് ലക്ഷം രൂപയുടെ ഗ്രാന്‍ഡ് ഐ.എഫ്.എഫ്.കെ വഴി ലഭിക്കാന്‍ പോകുന്നത് തുടങ്ങിവയാണ് പുതിയ സംഘടനയുടെ പ്രധാന ആരോപണങ്ങള്‍.

വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് എം.ഐ.സി അംഗങ്ങള്‍ തന്നെ കേരള ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്. അതുപോലെ, കെ.എസ്.എഫ്.ഡി.സി രണ്ട് വനിതാ സംവിധായകരെ ഗ്രാന്‍ഡ് നല്കുന്നതിനായി തെരഞ്ഞെടുത്തതില്‍ ഗുരുതര ക്രമക്കേടുകള്‍ ഉണ്ടെന്ന് ആരോപിച്ചും ചില എം.ഐ.സി അംഗങ്ങള്‍ ഹൈക്കോടതിയില് തന്നെ മറ്റൊരു കേസും നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ഐ.എഫ്.എഫ്.കെ നടക്കുന്ന വേദിയിലും അതിനെത്തുടര്‍ന്നും എം.ഐ.സി പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് സംഘടന പ്രസ്താവനയില്‍ അറിയിച്ചു. ശ്രീകൃഷ്ണന്‍ കെ.പി, സുനില്‍ നാഥ് തുടങ്ങിയവരാണ് സംഘടനയുടെ പ്രതിനിധികള്‍.

എം.ഐ.സിയുടെ പ്രധാന ആവശ്യങ്ങള്‍

a) IFFK ല് മത്സരവിഭാഗത്തിലും മലയാള സിനിമ ഇന്ന് വിഭാഗത്തിലും കേരള പ്രീമിയര് നടപ്പാക്കുക.

b) IFFKല് മലയാളം സിനിമ തെരഞ്ഞടുക്കുന്ന കമ്മിറ്റിയിലും സംസ്ഥാന അവാര്ഡ് ജൂറിയിലും ഭൂരിപക്ഷ അംഗങ്ങളും മലയാളികള് ആകാന് പാടില്ല. ചലച്ചിത്ര അക്കാദമി/കെ.എസ്.എഫ്.ഡി.സി അംഗങ്ങളും ഭാരവാഹികളും ജൂറികളിലും സെലക്ഷന് കമ്മിറ്റി യിലും ഉള്‌പ്പെടാന് പാടില്ല.

c) IFFKല് മലയാളം സിനിമ ഇന്ന്, കാലിഡോസ്‌കോപ്പ് എന്നീ വിഭാഗങ്ങളില് പ്രദര്ശിപ്പിക്കുന്ന മലയാള സിനിമള്ക്ക് 20 ലക്ഷം രൂപ ഗ്രാന്ഡ് അനുവദിക്കുക.

d) IFFK ആര്ട്ടിസ്റ്റിക് ഡയറക്ടരെ 5 വര്ഷം കൂടുമ്പോള് മാറ്റി നിയമിക്കുക.

e) IFFKല് അടൂര് കമ്മിറ്റി നിര്‌ദ്ദേശിച്ചതു പ്രകാരം തന്നെയുള്ള ഫിലിം മാര്ക്കറ്റ് നടപ്പിലാക്കുക.

f) സര്ക്കാരിന്റെ ഗ്രാന്ഡ് ലഭിച്ച മലയാളം സിനിമകള്ക്ക് കെ.എസ്.എഫ്.ഡി.സി തീയേറ്ററുകളില് ഒരാഴ്ച, ഒരു ഷോ പ്രൈംടൈമില് അനുവദിക്കുക. ഹോള്ഡ് ഓവര് സംവിധാനത്തില് നിന്നും ആ ഒരാഴ്ചത്തെ പ്രദര്ശനത്തെ ഒഴിവാക്കുക.

g) IFFKല് ഭയരഹിതമായും സ്വതന്ത്രമായും പ്രേക്ഷകര്ക്ക് സിനിമ കാണുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി 90 ശതമാനം പ്രീബുക്കിംഗ് ഫിസിക്കല് ബൂത്തുകള് വഴി തന്നെ നടപ്പിലാക്കുക.

h) IFFKയുടെയും ചലച്ചിത്ര അക്കാദമിയുടെയും പ്രവര്ത്തനങ്ങളും സാമ്പത്തിക ഇടപാടുകളും ഓഡിറ്റിന് വിധേയമാക്കുക. IFFKയിലേക്ക് ഉള്‌പ്പെടുന്ന വിവിധ പാക്കേജ് സിനിമകളുടെ തെരഞ്ഞെടുപ്പില് സുതാര്യത ഉറപ്പാക്കുക.

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

SCROLL FOR NEXT