എന്തുകൊണ്ട് വേഫെയറര്‍, നിര്‍മ്മാണകമ്പനിയുടെ പേരിടാനുള്ള കാരണത്തെക്കുറിച്ച്  ദുല്‍ഖര്‍

എന്തുകൊണ്ട് വേഫെയറര്‍, നിര്‍മ്മാണകമ്പനിയുടെ പേരിടാനുള്ള കാരണത്തെക്കുറിച്ച് ദുല്‍ഖര്‍

മുന്‍നിര താരങ്ങളും സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും നിര്‍മ്മാണ കമ്പനികളുമായി സജീവമായിടത്താണ് ദുല്‍ഖര്‍ സല്‍മാന്‍ കൗതുകമുള്ള പേരിനൊപ്പം സ്വന്തം ബാനറുമായി എത്തിയത്. വേ ഫെയറര്‍ ഫിലിംസ്. യാത്രയോടുള്ള കമ്പമാണ് ബാനറിന് ഈ പേരിടാന്‍ കാരണമെന്ന് ദുല്‍ഖര്‍ പറയുന്നു. മകള്‍ മറിയത്തിന്റെ കൈപിടിച്ച് ദുല്‍ഖര്‍ നില്‍ക്കുന്നതാണ് ബാനറിന്റെ ലോഗോ.

സാധാരണയായി സ്വന്തം പേരോ, ഇനിഷ്യലോ, കുടുംബ പേരോ ആണ് ആളുകള്‍ നിര്‍മ്മാണ കമ്പനിയുടെ പേരായി തിരഞ്ഞെടുക്കാറുള്ളത്. ആദ്യം അങ്ങനെ ചിന്തിച്ചിരുന്നു. ഏറ്റവും ഇഷ്ടമുള്ള വിനോദം യാത്ര ആയതിനാല്‍ അതിനാല്‍ ഈ പേരിലെത്തുകയായിരുന്നുവെന്ന് ദുല്‍ഖര്‍ സല്‍മാന്‍. വെള്ളിനക്ഷത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.

വേ ഫെയറര്‍ എന്നാല്‍ കാല്‍നടയായി പര്യവേഷണം നടത്തുന്ന ആള്‍. അതൊരു പഴയ വാക്കാണ്. അതിന്റെ സൗണ്ടിംഗ് ഇഷ്ടമായി. ആളുകള്‍ക്ക് പറയാന്‍ ബുദ്ധിമുട്ടാകുമോ, ഇഷ്ടമാകുമോ എന്ന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ആളുകള്‍ക്ക് ഇഷ്ടമായി എന്നറിയുന്നതില്‍ ഇപ്പോള്‍ സന്തോഷമുണ്ട്

ദുല്‍ഖര്‍ സല്‍മാന്‍

എന്തുകൊണ്ട് വേഫെയറര്‍, നിര്‍മ്മാണകമ്പനിയുടെ പേരിടാനുള്ള കാരണത്തെക്കുറിച്ച്  ദുല്‍ഖര്‍
ദുല്‍ഖറിന്റെ കുറുപ്പ് കേരളം വിട്ടു, മേക്ക് ഓവര്‍ സോഷ്യല്‍ മീഡിയയില്‍

ദുല്‍ഖറും മമ്മൂട്ടിയും നില്‍ക്കുന്നതാണ് ലോഗോ എന്ന് ആദ്യം പ്രചരിപ്പിക്കപ്പെട്ടിരുന്നു. പ്ലേ ഹൗസ് മോഷന്‍ പിക്‌ചേഴ്‌സ് എന്ന പേരിലാണ് മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ വിതരണ കമ്പനി. മകള്‍ സുറുമായി പ്ലേ ഹൗസിന്റെ ലോഗോ ഡിസൈന്‍ ചെയ്തത്. ശ്രീനാഥ് രാജേന്ദ്രന്‍ ചിത്രം കുറുപ്പ്, അനൂപ് സത്യന്‍ ചിത്രം, ഗ്രിഗറി നായകനാകുന്ന സിനിമ, ജോയ് മാത്യുവിന്റെ സംവിധാനത്തിലുള്ള ചിത്രം എന്നിവയാണ് ദുല്‍ഖറിന്റെ ബാനറില്‍ നിര്‍മ്മിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in