Film Events

കൊവിഡിന് ശേഷമുള്ള എന്റെ ഏറ്റവും മനോഹരമായ ദിവസം, ഗൃഹാതുരത്വമുണര്‍ത്തി പൂച്ചക്കൊരു മൂക്കുത്തി ടീമിന്റെ ക്ലബ് ഹൗസ് റീ യൂണിയന്‍

'കൊവിഡ് തുടങ്ങിയ ശേഷമുള്ള എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസം ഇന്നത്തേതാണ്'. സംവിധായകന്‍ പ്രിയദര്‍ശന്‍ ക്ലബ് ഹൗസില്‍ എണ്ണായിരത്തോളം വരുന്ന ശ്രോതാക്കളോട് ഇത് പറയുമ്പോള്‍ ഒപ്പമുള്ളത് ആദ്യ സിനിമയില്‍ സഹയാത്രികരായ നിര്‍മ്മാതാവ് ജി. സുരേഷ് കുമാര്‍, ശങ്കര്‍, മേനക സുരേഷ്, മണിയന്‍ പിള്ള രാജു, നന്ദു, കിരീടം ഉണ്ണി, ചന്ദ്രസേനന്‍(പങ്കജ്) എന്നിവര്‍. കൂടെ സനല്‍കുമാര്‍ എം.രഞ്ജിത്ത് തുടങ്ങിയവരും.

പൂച്ചക്കൊരു മൂക്കുത്തി മുപ്പത്തിയേഴാം വര്‍ഷം പിന്നിടുമ്പോഴാണ് മലയാളിയുടെ സെന്‍സേഷണല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ ക്ലബ് ഹൗസില്‍ ഈ സൗഹൃദസംഗമം. സിനിമയിലെ ഹ്യൂമറുകളെല്ലാം നേരത്തെ തന്നെ പ്ലാന്‍ ചെയ്ത് അവതരിപ്പിച്ചതായിരുന്നുവെന്ന് പ്രിയദര്‍ശന്‍. ടോയ്‌ലറ്റ് പേപ്പറിലാണ് പ്രിയദര്‍ശന്‍ പലപ്പോഴും തിരക്കഥ എഴുതാറുണ്ടായിരുന്നതെന്ന് തമാശയായി ജി.സുരേഷ് കുമാര്‍.

ആദ്യ സിനിമയായ പൂച്ചക്കൊരു മൂക്കുത്തി സംവിധാനം ചെയ്യുമ്പോള്‍ നേരിട്ട പ്രതിസന്ധികളും പങ്കുവെച്ചു. ഉര്‍വശി തിയറ്റേഴ്‌സിന്റെ ക്ലബ് ഹൗസ് പ്ലാറ്റ്‌ഫോമിന്റെ നേതൃത്വത്തില്‍ നിര്‍മ്മാതാവ് സന്ദീപ് സേനനാണ് പൂച്ചക്കൊരു മൂക്കുത്തി ടീമിനെ വീണ്ടും ഒരുമിപ്പിച്ചത്. നടന്‍ മധുപാലാണ് സംഭാഷണം നയിച്ചത്.

നടി കീര്‍ത്തി സുരേഷ്, പ്രിയദര്‍ശനൊപ്പം ദീര്‍ഘകാലം സഹസംവിധായകനായിരുന്ന ശ്രീകാന്ത് മുരളി,ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ് ജോസ്, വിനീത് കുമാര്‍, ബിനു പപ്പു, തരുണ്‍ മൂര്‍ത്തി, രതീഷ് രവി എന്നിവരും രണ്ട് മണിക്കൂറോളം നീണ്ട സംഭാഷണത്തില്‍ പങ്കാളികളായി.

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

ഭരണനേട്ടത്തിന് 45 ആണ്ട്; അജ്മാനിൽ 45 കണ്ടൽച്ചെടികൾ നട്ട് വിദ്യാർഥികൾ

'ദി തേര്‍ഡ് മര്‍ഡര്‍' വെള്ളിയാഴ്ച തിയറ്ററുകളില്‍; സെലിബ്രിറ്റി ഷോയില്‍ മികച്ച പ്രതികരണം

'ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍' അതിമനോഹരം: അഭിനന്ദനങ്ങളുമായി ജൂനിയര്‍ എന്‍.ടി.ആറും മഹേഷ് ബാബുവും

അവറാച്ചനും കുടുംബവും പ്രേക്ഷകരിലേക്ക്: ബിജു മേനോന്‍ ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു

SCROLL FOR NEXT