Film Events

വൈറസ് സിനിമയുടെ ഒന്നാം വര്‍ഷം, കൊവിഡിനോട് പൊരുതുമ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്ന അതിജീവനഗാഥ

നിപാ വൈറസ് ബാധയെ കേരളം അതിജീവിച്ചത് പ്രമേയമാക്കി ആഷിക് അബു സംവിധാനം ചെയ്ത വൈറസ് എന്ന സിനിമ പുറത്തിറങ്ങി ഒരു വര്‍ഷം പിന്നിടുന്നു. ലോകത്തിനൊപ്പം കേരളവും മറ്റൊരു മഹാവ്യാധിക്കെതിരെ പൊരുതുന്ന ഘട്ടത്തിലാണ് സിനിമയുടെ ഒന്നാം വാര്‍ഷികം. മുഹസിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവരുടെ രചനയിലാണ് വൈറസ് പ്രേക്ഷകരിലെത്തിയത്. മലയാളത്തിലെ എണ്ണം പറഞ്ഞ മെഡിക്കല്‍ ത്രില്ലര്‍ എന്ന വിശേഷണമാണ് സിനിമയ്ക്ക് ലഭിച്ചത്.

ശാസ്ത്രപിന്തുണയോടെ, ജനങ്ങളും ഭരണ സംവിധാനവും ഒറ്റക്കെട്ടായി അതിജീവിച്ച സംഭവം ഒന്നോ രണ്ടോ നായക/നായികാ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചും അവരുടെ രക്ഷാദൗത്യമാക്കാതെയും അവതരിപ്പിക്കുന്നതിലാണ് മിടുക്ക്. നിപാ അതിജീവനത്തില്‍ പരാമര്‍ശിക്കേണ്ട സംഭവ വികാസങ്ങള്‍ക്കും, ഈ മഹാമാരിയെ മറികടന്നതിന് പല തലങ്ങളില്‍ പരാമര്‍ശിക്കേണ്ട മനുഷ്യരിലേക്കും അവരുടെ വൈകാരികതയിലേക്കും കേന്ദ്രീകരിച്ച് നീങ്ങുകയാണ് അഭികാമ്യം. വൈറസ് എന്ന പ്രൊജക്റ്റ് രൂപപ്പെടുമ്പോള്‍ തന്നെ ഇത്തരമൊരു സമീപനം ഉറപ്പ് തരുന്ന സൂചനകളുണ്ടായിരുന്നു. കാഴ്ചകള്‍ ജൈവികമാകണമെന്ന നിഷ്‌കര്‍ഷയുള്ള ഛായാഗ്രാഹകന്‍, മാനവികതയെയും സാഹോദര്യത്തെയും സഹാനുഭൂതിയെയുമൊക്കെ മനോഹരമായി സിനിമയിലാവിഷ്‌കരിച്ച മുഹസിന്‍ പരാരിയെപ്പോലുള്ള ഒരു എഴുത്തുകാരന്‍. സ്‌ക്രീനില്‍ അത്ഭുതം കാട്ടാന്‍ പ്രാപ്തിയുള്ള അഥവാ കഥാപാത്രങ്ങളായി ഉയര്‍ന്നുപൊങ്ങാന്‍ കഴിവുള്ള ഗംഭീര അഭിനേതാക്കളുടെ നീണ്ട നിര എന്നിവയായിരുന്നു വൈറസിന്റെ മികവ്. ( ദ ക്യു' മുവീ റിവ്യൂവില്‍ അരുണ്‍ അശോക് എഴുതിയ വൈറസ് നിരൂപണത്തില്‍ നിന്ന്)

VIRUS MOVIE REVIEW കൈവിടാതിരിക്കേണ്ട മാനവികത

ജാഗരന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഇന്ത്യന്‍ ചിത്രത്തിനുള്ള പുരസ്‌കാരം വൈറസ് നേടിയിരുന്നു. വിഖ്യാത സംവിധായകന്‍ കേതന്‍ മേത്തയില്‍ നിന്ന് ആഷിക് അബുവും മുഹസിന്‍ പരാരിയും ഷറഫും സുഹാസും ചേര്‍ന്നാണ് അവാര്‍ഡ് സ്വീകരിച്ചത്

സംവിധായകന്‍ ആഷിക് അബു അഭിമുഖങ്ങളില്‍ സൂചിപ്പിച്ചത് പോലെ നിപാ ബാധയും അതിജീവനവും എന്നതിനേക്കാള്‍ മാരകമായൊരു രോഗത്തിന് ഇരകളായവരും അവരുടെ ബന്ധുക്കളും നേരിട്ട സാമൂഹിക ബഹിഷ്‌കരണം തന്നെയാണ് സിനിമയുടെ ഫോക്കസ് പോയിന്റ്

വൈറസില്‍ പ്രൊപ്പഗണ്ടയില്ല, മനുഷ്യര്‍ ഒരുമിച്ച് നില്‍ക്കണമെന്ന ലെഫ്റ്റ് ഐഡിയോളജി മാത്രമേ ഉള്ളൂ റിമാ കല്ലിങ്കല്‍ തിരിച്ചുവരവിന് വൈറസ് തെരഞ്ഞെടുത്തതിന് കാരണം വ്യക്തമാക്കി പൂര്‍ണിമാ ഇന്ദ്രജിത്ത്

ഗോപകുമാര്‍ തന്റെ കളിക്കൂട്ടുകാരനെന്ന് ഇന്ദ്രജിത്ത്

വൈറസ് എന്ന സിനിമയില്‍ തന്റെ കഥാപാത്രമായ ഡോ ബാബുരാജിന് പ്രചോദനമായ ഡോക്ടര്‍ ഗോപകുമാര്‍ തന്റെ കളിക്കൂട്ടുകാരനെന്ന് നടന്‍ ഇന്ദ്രജിത്ത്. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഗണ്‍മാനായിരുന്നു ഡോ ഗോപകുമാറിന്റെ അച്ഛന്‍. വൈറസ് പോലൊരു സിനിമ ആഷിക് അബു എന്ന സംവിധായകന്റെയും എഴുത്തുകാരുടെയും ക്രാഫ്റ്റിന്റെ മികവാണെന്നും ഇന്ദ്രജിത്ത് സുകുമാരന്‍.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT