Film Events

വിജയ്‌ക്കൊപ്പം 'ജയിംസ് ബോണ്ട്' പടം, മിഷ്‌കിന്റെ മറുപടി വൈറല്‍

ദളപതി വിജയ്‌യെ നായകനാക്കി താങ്കള്‍ ഒരു സിനിമ ആലോചിച്ചാല്‍ എന്തായിരിക്കും അദ്ദേഹത്തിന്റെ റോള്‍?. ചോദ്യം സംവിധായകന്‍ മിഷ്‌കിനോട്. ജയിംസ് ബോണ്ട് സംശയമില്ലാതെ മിഷ്‌കിന്റെ ഉടനടി മറുപടി.

പിസാസ് എന്ന ഹൊറര്‍ ത്രില്ലറിന്റെ സീക്വലായ 'പിസാസ് ടു' പ്രമോഷന് വേണ്ടി ട്വിറ്റര്‍ സ്‌പേസില്‍ സംസാരിക്കുമ്പോഴാണ് മിഷ്‌കിന്റെ മറുപടി. പിസാസ് ടുവിലൂടെ ആന്‍ഡ്രിയ ജര്‍മിയക്ക് അഭിനയത്തിന് ദേശീയ അവാര്‍ഡ് കിട്ടുമെന്നും മിഷ്‌കിന്‍. ആംഗ്ലോ ഇന്ത്യന്‍ കഥാപാത്രമായാണ് ആന്‍ഡ്രിയ പിസാസ് ടുവില്‍ എത്തുന്നത്.

നേരത്തെ ഗൗതം വാസുദേവ മേനോന്‍ 'യോഹന്‍ അധ്യായം ഒന്‍ട്ര്' എന്ന പേരില്‍ വിജയ് നായകനാകുന്ന സ്‌പൈ ത്രില്ലര്‍ പ്രഖ്യാപിച്ചിരുന്നു. തിരക്കഥ സംബന്ധിച്ച് തര്‍ക്കമുണ്ടായതിന് പിന്നാലെ പ്രൊജക്ട് ഉപേക്ഷിക്കപ്പെട്ടു. മുരുഗദോസ് സംവിധാനം ചെയ്ത 'തുപ്പാക്കി'യില്‍ രഹസ്യ ദൗത്യം നിര്‍വഹിക്കുന്ന മിലിട്ടറി ഇന്റലിജന്‍സ് ഓഫീസറെയാണ് വിജയ് അവതരിപ്പിച്ചത്.

മിഷ്‌കിന്റേത് ഒരു പ്രഖ്യാപനം അല്ലാതിരുന്നിട്ടും ദളപതി ഫാന്‍സ് ബോണ്ട് പടം വേണമെന്ന രീതിയില്‍ ട്വീറ്റുകളുമായി എത്തിയിട്ടുണ്ട്. വിജയ്‌യുടെ 47ാം പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രം ബീസ്റ്റ് ഫസ്റ്റ് ലുക്ക് പുറത്തുവന്നിരുന്നു. നെല്‍സണ്‍ ദിലീപ് കുമാര്‍ ആണ് ആക്ഷന്‍ ത്രില്ലര്‍ സ്വഭാവമുള്ള ബീസ്റ്റ് സംവിധാനം ചെയ്യുന്നത്.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT